ഞാനൊരു പോരാളിയാണ്, ലോകകപ്പിനുണ്ടാകും: സൂപ്പർതാരത്തിന്റെ ഉറപ്പ്

ലോകകപ്പ് നഷ്ടപ്പെടുത്താൻ വയ്യ

അപർണ| Last Modified തിങ്കള്‍, 28 മെയ് 2018 (09:05 IST)
റഷ്യയിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താൻ ഉണ്ടാകുമെന്ന് സൂപ്പർതാരം മുഹമ്മദ് സലാഹിന്റെ ഉറപ്പ്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സലാഹിന് ലോകകപ്പ് നഷ്ടമാകുമെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ ആരാധകർ നിരാശയിലായിരുന്നു. എന്നാല്‍, ഞാനൊരു പോരാളിയാണെന്നും റഷ്യയില്‍ ഞാനുണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും സലാഹ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരോട് പറഞ്ഞു.

റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ് മത്സരത്തിന്റെ 30ആം മിനുട്ടില്‍ തന്നെ പിന്‍വാങ്ങേണ്ടി വന്നിരുന്നു. പിന്നീട് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പ് നഷ്ടമാകുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :