വല നിറയെ ഗോള്‍‌; ജയത്തില്‍ ആറാടി ബയറണ്‍

 ജര്‍മന്‍ ബുണ്ടസ് ലീഗ് , ബയറണ്‍ മ്യൂണിക് , മരിയ ഗോട്‌സെ
മ്യൂണിക്| jibin| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (10:09 IST)
ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ഹാംബര്‍ഗര്‍ എസ്സിയെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്ത് ബയറണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം.

ബയറണിന്റെ സൂപ്പര്‍താരങ്ങളായ ആര്യന്‍ റോബന്‍, മരിയ ഗോട്‌സെ, തോമസ് മുള്ളര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് റിബറി എന്നിവര്‍ പട്ടിക തികയ്‌ക്കുകയും ചെയ്തു. ജയത്തോടെ 21 കളികളില്‍നിന്ന് ബയറണ് 52 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള വോള്‍സ്ബര്‍ഗിന് 44 പോയന്റാണുള്ളത്.

മറ്റൊരു മത്സരത്തില്‍ വോള്‍സ്ബര്‍ഗ് ബയേര്‍ ലേവര്‍ക്യൂസനെ മറികടന്നു (5-4). ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്ക് എഫ്സി കോളനെയും വെര്‍ഡര്‍ബ്രെമന്‍ എഫ്സി ഓഗ്‌സ്ബര്‍ഗിനെയും (1-0) തോല്‍പ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :