ഡ്രാക്കുള ഇഫക്‍റ്റ്; സുവാരസ് ഇവാനോവിച്ചിനെ കടിച്ചു, ഇവാനോവിച്ച് മക്കാര്‍ത്തിയെ കടിച്ചു

Branislav Ivanovic , Chelsea defender Branislav Ivanovic facing violent conduct charge for 'HEADBUTT' on James McCarthy
ലണ്ടന്‍| jibin| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (12:15 IST)
ഫുട്ബോള്‍ ലോകത്ത് വീണ്ടും കടി വിവാദം തലയുയര്‍ത്തി. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഡിവഫന്‍ഡന്‍ ബ്രാനിസെല്‍വ് ഇവാനോവിച്ചാണ് പ്രതി.

ബുധനാഴ്ച രാത്രി നടന്ന ചെല്‍സിയും എവര്‍ട്ടനും തമ്മിലുള്ള മത്സരത്തിന്റെ എണ്‍പത്തിയെട്ടാം മിനിറ്റിലാണ് കടിവിവാദം തല പൊക്കിയത്. വാശിയേറിയ മത്സരത്തിന്റെ അവസാന മിനിറ്റില്‍ എവര്‍ട്ടന്‍ താരം ജെയിംസ് മക്കാര്‍ത്തിയെ ഇവാനോവിച്ച് കടിച്ചെന്നാണ് ആരോപണം. ഇവാനോവിച്ച് കടിച്ചെന്ന കാര്യത്തില്‍ എവര്‍ട്ടന്‍ കളിക്കാര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മാരകമായ കടി അല്ലെന്നാണ് മക്കാര്‍ത്തിയുടെ വിശദീകരണം. എന്നാല്‍ മക്കാര്‍ത്തിയെ ഇവാനോവിച്ച് കടിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എവര്‍ട്ടന്‍ താരങ്ങള്‍.

അതേസമയം ഫുട്‌ബോള്‍ അസോസിയേഷന്‍
ഇവാനോവിച്ചിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ മത്സരങ്ങളില്‍ നിന്നും വിലക്കോ പിഴയോ ഇവാനോവിച്ചിന് ലഭിച്ചേക്കാം. മത്സരങ്ങളില്‍ താരത്തെ വിലക്കുകയാണെങ്കില്‍ ചെല്‍സിക്ക് കനത്ത തിരിച്ചടിയാകും അത്.

അതേസമയം ഡ്രാക്കുള ഇഫക്‍റ്റാണ് കടിയുടെ പിന്നിലെന്നാണ് ഇംഗ്ലീഷ് പത്രങ്ങള്‍ പറയുന്നത്. ലൂയിസ് സുവാരസിന്റെ കടിയേറ്റുവാങ്ങിയ താരമാണ് ഇവാനോവിച്ച് ഇപ്പോള്‍ ഇവാനോവിച്ച് ജെയിംസ് മക്കാര്‍ത്തിയെ കടിച്ചതുമാണ് മാധ്യമങ്ങള്‍ ഡ്രാക്കുള ഇഫക്‍റ്റായി സംഭവത്തെ ചിത്രീകരിക്കാന്‍ കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :