ജര്‍മന്‍ ലീഗ്: ബയറണിന് അപ്രതീക്ഷിത തിരിച്ചടി

  ജര്‍മന്‍ ലീഗ് , ബയറണ്‍ മ്യൂണിക്ക് , ഫുട്‌ബോള്‍ , ബൊറൂസ്സിയ
മ്യൂണിക്| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (10:15 IST)
ജര്‍മന്‍ ലീഗ് (ബുണ്ടസ് ലിഗ്) ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിന് സമനില. ആവേശം ഒട്ടും കുറയാത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഷാല്‍ക്കെയാണ് (1-1) സമനിലയില്‍ കുരുക്കിയത്.

ബയറണ്‍ മ്യൂണിക്ക് കഴിഞ്ഞ കളിയില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ വോള്‍ഫ്‌സ്ബര്‍ഗിനോട് 4-1ന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഷാല്‍ക്കെയോട് സമനില വഴങ്ങേണ്ടി വന്നത്. തുടരെ രണ്ടു തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും 19 കളികളില്‍ 46 പോയന്റോടെ ബയറണ്‍ തന്നെയാണ് ഇപ്പോഴും ഒന്നാമത്. അതേസമയം വോള്‍ഫ്‌സ്ബര്‍ഗ് 38 പോയന്റോടെ രണ്ടാമതുമാണ്.

ചൊവ്വാഴ്ച രാത്രി നടന്ന മറ്റൊരു കളിയില്‍ മോന്‍ചെന്‍ഗ്ലാഡ്ബാക് ഒരു ഗോളിന് ഫ്രൈബര്‍ഗിനെ തോല്പിച്ച് മൂന്നാം സ്ഥാനത്തേക്ക് (33 പോയന്റ്) കയറി. മറ്റ് കളികളില്‍ വോള്‍ഫ്‌സ്ബര്‍ഗ് ഫ്രാങ്ക്ഫര്‍ട്ട് ഐന്‍ട്രാക്ടുമായും (1-1) ഹാനോവര്‍ മെയിന്‍സുമായും (1-1) സമനിലപാലിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :