നെയ്‌മര്‍ക്ക് ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്; മൈതാനത്ത് വീണുകിടന്ന് കരയുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാഡ്രിഡ്, തിങ്കള്‍, 26 ഫെബ്രുവരി 2018 (12:35 IST)

Widgets Magazine

ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്ത്. ടീമിലെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് മത്സരത്തിനിടെ ഗുരുതര പരുക്ക്.

മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരുക്കേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആ‍രാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്‌മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണം.

നിലത്തു വീണ നെയ്‌മര്‍ വേദനകൊണ്ട് പുളയുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ട്രെച്ചറിലാണ് ബ്രസീല്‍ താരത്തെ ഗ്രൌണ്ടിന് പുറത്തെത്തിച്ചത്.

അതേസമയം, നെയ്‌മറുടെ പരുക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പിഎസ്ജി തയ്യാറായിട്ടില്ല. പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും താരത്തിന് ചാമ്പ്യന്‍ ലീഗിലെ റയല്‍ മാഡ്രിഡുമായുള്ള മത്സരം നഷ്‌ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നെയ്‌മര്‍ പരുക്കേറ്റ് മൈതാനം വിട്ടെങ്കിലും മത്സരത്തില്‍ പിഎസ്ജി 3-0ത്തിന് മാര്‍സെയെ പരാജയപ്പെടുത്തി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

വിജയന് തറടിക്കറ്റ്, കണ്ണിറുക്കി കാണിച്ചവൾക്ക് വി ഐ പി പട്ടം! - കലിമൂത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരണൾക്ക് ലഭിക്കുന്ന പരിഗണനകൾ അനാവശ്യമാണെന്ന് ആരാധകർ. ...

news

തോല്‍‌വിയോളം വിലയുള്ള സമനില; അവസരങ്ങള്‍ തട്ടിയകറ്റി ബ്ലാസ്‌റ്റേഴ്‌സ് - കരുത്തുകാട്ടി ചെന്നൈയിൻ

ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ...

news

ഈ സാഹചര്യത്തില്‍ നിന്നിട്ട് കാര്യമില്ല; ടോറസ് അ​​ത്‌​ല​​റ്റി​​ക്കോ വിടാനൊരുങ്ങുന്നു - തടയില്ലെന്ന് പരിശീലകന്‍

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡിന്റെ സൂപ്പര്‍ താരം ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് ക്ലബ്ബ് ...

news

മെസി രക്ഷകനായി; ചെല്‍‌സിയെ ബാഴ്‌സ സമനിലയില്‍ കുരുക്കി

ചാമ്പ്യന്‍‌സ് ലീഗ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഴ്‌സലോണ ചെല്‍‌സി ആ​ദ്യ ...

Widgets Magazine