ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ

ബാഴ്‌സ, വ്യാഴം, 25 ജനുവരി 2018 (15:01 IST)

 PSG , neymar , real madrid , Mesi , Messi , നെയ്‌മര്‍ , പിഎസ്ജി , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , നെയ്‌മര്‍

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പിഎസ്ജി സൂപ്പര്‍ താരം നെയ്‌മര്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

ദേശീയ ടീമില്‍ നെയ്‌മറുടെ അടുപ്പക്കാരനും ഇപ്പോള്‍ ബാഴ്‌സലോണയില്‍ എത്തുകയും ചെയ്‌ത കുട്ടീഞ്ഞോ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് സ്പാനിഷ് മാധ്യമം ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ ടീമിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തന്റെ അടുത്ത ലക്ഷ്യം റയല്‍ ആണെന്ന് നെയ്‌മര്‍ പറഞ്ഞുവെന്നാണ് കുട്ടീഞ്ഞോ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നെയ്‌മറുടെ ഈ തീരുമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടിഞ്ഞോ മെസിയടക്കമുള്ള താരങ്ങളോട് പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പിഎസ്ജിയില്‍ മികച്ച ഫോമില്‍ തുടരുന്ന നെയ്‌മറെ ലക്ഷ്യമാക്കിയാണ് റയല്‍ നീങ്ങുന്നത്. റൊണാള്‍ഡോയുടെ പകരക്കാരനായി 25കാരനായ നെയ്‌മറെ പാളയത്തില്‍ എത്തിക്കാനാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ നീക്കം. അതേസമയം, ബാഴ്‌സയുടെ ശത്രുവായ റയലില്‍ എത്തുമോ എന്ന കാര്യത്തില്‍ നെയ്‌മര്‍ മനസ് തുറന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ടീം വിട്ടു - വാര്‍ത്ത പുറത്തു വിട്ടത് മാനേജ്‌മെന്റ്

ഹോളണ്ട് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് മനസിലാക്കിയാണ് ...

news

‘അത് കളിക്കളത്തില്‍ കാണാന്‍ പാടില്ലാത്ത ശരീരഭാഷ’ - വിനീതിനും റിനോയ്ക്കും വിമർശനം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സികെ വിനീതിനും റിനോ ആന്റോക്കും വിമർശനം. ...

news

നെ​യ്മ​റു​ടെ ഗോൾവര്‍ഷം, കവാനിയുടെ റെക്കോര്‍ഡ്; ത്രസിപ്പിക്കുന്ന ജയവുമായി പി​എ​സ്ജി

ഫ്ര​ഞ്ച് ലീ​ഗി​ൽ തകര്‍പ്പന്‍ ജയവുമായി പി​എ​സ്ജി. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താരമായ ...

news

ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കേരള ...

Widgets Magazine