റോണോയുടെ ചിറകിലേറി ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് റയൽ മഡ്രിഡ്

റയല്‍ മാഡ്രിഡിന് ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം

Real Madrid , Club World Cup , Cristiano Ronaldo , റയൽ മഡ്രിഡ് ,  ഫിഫ ക്ലബ് ലോകകപ്പ് , ക്രിസ്റ്റ്യാനൊ റൊണാൾഡോ
അബുദാബി| സജിത്ത്| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2017 (09:39 IST)
ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടനേട്ടത്തിനുടമകളായി സ്പാനിഷ് ഭീമന്‍മാരായ റയല്‍ മഡ്രിഡ്. കലാശപ്പോരാട്ടത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് റയൽ കിരീടത്തില്‍ മുത്തമിട്ടത്. 53ാം മിനിറ്റിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ നേടിയ ഗോളിലാണ് റയലിന്റെ ജയം.

ഈ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഴാം ഗോളുമായി ചാംമ്പ്യൻഷിപ് ചരിത്രത്തിൽ റെക്കോർഡിടുകയും ചെയ്തു. മാത്രമല്ല, ക്ലബ് ലോകകപ്പ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ് എന്ന ബഹുമതിയും ഇതോടെ സ്പാനിഷ് സംഘത്തിന് സ്വന്തമായി. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, യുവേഫ - സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ വിജയിച്ച റയലിന്റെ അഞ്ചാമത്തെ കിരീടനേട്ടമാണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :