ബ്രസീലിന് ആധികാരിക ജയം

സംപൌളോ| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (10:30 IST)
ടൂർണമെന്റിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന
സന്നാഹമത്സരത്തില്‍
ബ്രസീലിന്
തകര്‍പ്പന്‍ ജയം.മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്
ബ്രസീൽ തോൽപ്പിച്ചത്. . 28-ആം മിനിട്ടിൽ ഫിലിപ്പ് കുടിഞ്ഞോയും 37-ആം മിനിട്ടിൽ ഡീഗോ ടാർഡെല്ലിയും നേടിയ ഗോളുകളാണ്
ബ്രസീലിനെ വിജയത്തിലെത്തിച്ചത്.


28-ആം മിനിട്ടിൽ ലൂയിസ് ഫിലിപ്പിൽ നിന്ന് കിട്ടിയ പാസുമായി മുന്നേറിയ കുടീഞ്ഞോ ഡിഫൻഡർമാരെ വെട്ടിച്ച്
പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി കുടീഞ്ഞോയുടെ ആദ്യ അന്താരാഷ്‌ട്ര ഗോളായിരുന്നു ഇത്‌. 37-ആം മിനിട്ടിൽ ഏലിയാസിന്റെ ഒരുഗ്രൻ ശ്രമത്തിന്
ടാർഡെല്ലി ഫിനിഷിംഗ് ടച്ച് നൽകുകിയപ്പോഴാണ് രണ്ടാം ഗോള്‍ പിറന്നത്.

മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക്
അര്‍ജന്റീന പരാജയപ്പെടുത്തി. സൂപ്പര്‍ താരങ്ങളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ വിംഗര്‍ എയ്‌ഞ്ചല്‍ ഡി മരിയയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിര താരം സെര്‍ജി അഗ്വേറോയുമാണ്
അര്‍ജന്റീനയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :