ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മറിന് സാംബാ പുരസ്‌കാരം

  സാംബാ പുരസ്‌കാരം , നെയ്‌മര്‍ , ബ്രസീല്‍ , ബാഴ്‌സലോണ
ബാഴ്‌സലോണ| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (10:39 IST)
ബ്രസീലിന്റെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ മിന്നും താരവുമായ നെയ്‌മറിന് യൂറോപ്പില്‍ കളിക്കുന്ന മികച്ച ബ്രസീല്‍ ഫുട്‌ബോളര്‍ക്കുള്ള സാംബാ പുരസ്‌കാരം.19 വോട്ടോടെയാണ്‌ നെയ്‌മര്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. കഴിഞ്ഞ സീസണില്‍ അദ്ദേഹം നടത്തിയ മികച്ച പ്രകടമനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് യോഗ്യമാക്കിയത്.

പുരസ്‌കാരം സ്വീകരിച്ചശേഷം ഇന്നലെ ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നെയ്‌മര്‍ തന്റെ ക്ലബ്ബായ ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്‌റ്റ് ചെയ്‌തു. നേരത്തെ ഈ പുരസ്‌കാരം ലഭിച്ച ബ്രസീല്‍ ഫുട്‌ബോള്‍ താരം ബ്രസീലിന്റെ പ്രതിരോധ നിരയിലെ കളിക്കാരനാണ്‌ തിയാഗോ സില്‍വയാണ്. 2008 മുതല്‍ ആരംഭിച്ച സാംബാ ഗോള്‍ഡ്‌ പുരസ്‌കാരത്തിന്‌ കഴിഞ്ഞ മൂന്ന്‌ തവയും തിയാഗോ സില്‍വയാണ്‌ അര്‍ഹനായിരുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :