ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തു

പാരിസ്| Last Updated: ശനി, 28 മാര്‍ച്ച് 2015 (10:34 IST)
സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ബ്രസീല്‍. 3-1നാണ് മഞ്ഞപ്പടയുടെ ജയം. ബ്രസീലിനായി ഓസ്കര്‍, നെയ്മര്‍ ‍, ഗുസ്താവോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

21-ആം മിനിട്ടില്‍ റാഫേല്‍ വരാനെയുടെ ഗോളിലൂടെ ഫ്രാന്‍സ് ലീഡ് നേടിയെങ്കിലും
ഒന്നാം പകുതി തീരാന് ‍5 മിനിട്ട് ബാക്കി നില്‍ക്കേ ഓസ്കാറിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ 57 ആം മിനിട്ടില്‍ വില്യം നല്‍കിയ പാസ് ഗോള്‍ വലയിലെത്തിച്ച് നായകന്‍ നെയ്മര്‍ ബ്രസീലിന് ലീഡ് നേടിക്കൊടുക്കുത്തു. 69- ആം മിനിട്ടില്‍ ലൂയിസ് ഗുസ്താവോ ഹെഡറിലൂടെ ബ്രസീലിന്റെ മൂന്നാം ഗോളും നേടി.

പിന്നിടുള്ള സമയം ബ്രസീലിന്റേതായിരുന്നു. മറുഭാഗത്തു കരീം ബെന്‍സേമയും സംഘവും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ പ്രതിരോധം സമര്‍ഥമായി അതു തടയുകയായിരുന്നു. പരിശീലകസ്ഥാനത്തേക്ക് ദുംഗ തിരിച്ചെത്തിയശേഷം ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :