അങ്ങനെ ലോകത്തിലെ മൂന്നാമത്തെ ഉയരക്കാരനും പെണ്ണുകിട്ടി...!

ബ്രസീലിയ| VISHNU N L| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2015 (14:37 IST)
സ്വന്തം ശരീരത്തിന്റെ ഉയരം പോലെ മനസിനും വലിയ ഉയരമുള്ളയാളാണ് ബ്രസീലുകാരനായ ജോലിസണ്‍ ഫെര്‍ണാണ്ടസ്. വയസ് 28 ആണെങ്കിലു, കക്ഷിയുടെ പൊക്കം ഏതാണ് ഏഴ് അടിയില്‍ കൂടുതലാണ്. ബ്രസീലിലെ ഏറ്റവും ഉയരം കൂടുതലുള്ള ആളായതുകൊണ്ട് തന്നെ ജോലിസണ്‍ നാട്ടിലെ തരക്കേടില്ലാത്ത സെലിബ്രിറ്റിയുമാണ്. എന്നാല്‍ താരം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് സ്വന്തം ഉയരത്തിന്റെ പേരിലല്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ഉയരത്തിന്റെ പേരിലാണ്.

ഏഴടിയുള്ള ജോലിസണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ പകുതി ഉയരം മാത്രമേയുള്ളു. പേര് ഈവം മെഡീറിയസ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവര്‍ പ്രണയബദ്ധരാക്ഷ്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫേസ്ബുക്കില്‍ കൂടിയുള്ള തമാശകളില്‍ മൊട്ടിട്ട പ്രണയമാണ് തന്റെ ഉയരത്തെ ഈവത്തിന്റെ മുന്നില്‍ അടിയറവയ്ക്കാന്‍ ജോലിസണിനെ പ്രേരിപ്പിച്ചത്. ആദ്യത്തെ കാഴ്ചയില്‍ തന്നെ തനിക്ക് ഈവത്തെ ബോധിച്ചുവെന്നാണ്
ഇദ്ദേഹം പറയുന്നത്. എനിക്ക് നീളം ഒരു പ്രശ്നമല്ല, സ്നേഹത്തിലാണ് കാര്യമെന്നും ഇയാള്‍ പറയുന്നു.

മുന്‍പ് സ്വര്‍ണ്ണ ഖനിയിലെ ജീവനക്കാരാനായിരുന്നു ജോലിസണ്‍. എന്നാല്‍ ഫേസ്ബുക്കില്‍ ഖനനം നടത്തിയാണ് യഥാര്‍ത്ഥ സ്വര്‍ണ്ണം കിട്ടിയതെന്ന് ഇദ്ദേഹം പറയും. തന്‍റെ ഭാര്യ വളരെ ഹ്യൂമറസാണെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള മൂന്നാമത്തെ ആളാണ് ജോലിസണ്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :