ലോകകപ്പ് യോഗ്യത: അര്‍ജന്റീനയെ മൂന്നു ഗോളിന് വീഴ്ത്തി ബ്രസീലിന്റെ പടയോട്ടം

അർജൻറീനയെ തകർത്ത്​ ബ്രസീൽ പടയോട്ടം

argentina, brazil, messi, neymar അര്‍ജന്റീന, ബ്രസീല്‍, മെസ്സി, നെയ്മര്‍
സജിത്ത്| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (10:22 IST)
ലോകകപ്പ്​ യോഗ്യതാ മത്സരത്തിൽ ചിര വൈരികളായ അർജൻറീനക്കെതിരെ ബ്രസീലിന്​ തകർപ്പൻ ജയം. മഞ്ഞപ്പടയുടെ കാലം കഴിഞ്ഞുവെന്നു വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി നെയ്മറും സംഘവും അവതരിച്ച മല്‍സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് ബ്രസീല്‍, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ (45+), പൗളീഞ്ഞോ (58) എന്നിവരുടെ ഗോളുകളാണ് ബദ്ധവൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ ഗോളുകള്‍ നേടിയത്. ലോക ഫുട്ബോളിലെ സുപ്പർ താരങ്ങളായ മെസിയും നെയ്മറും നേർക്കുനേർ വന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 11 കളികളില്‍ നിന്നായി 16 പോയൻറ്​ മാത്രമുള്ള അര്‍ജൻറീന ആറാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :