റൊണാൾഡോയെയും മെസ്സിയെയും പിന്തള്ളി ലാ ലിഗ പുരസ്കാര നേട്ടത്തോടെ അന്റോയ്ൻ ഗ്രീസ്മാൻ

റൊണാൾഡോയെയും മെസ്സിയെയും പിന്തള്ളി ഗ്രീസ്മാൻ

Cristiano Ronaldo, Lionel Messi, Sports, Spanish League, Antoine Griezmann മഡ്രിഡ്, ലാ ലിഗ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സ്പാനിഷ് ലീഗ്
സജിത്ത്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (10:43 IST)
ലാ ലിഗയിലെ കഴിഞ്ഞവർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം അത്‌ലറ്റിക്കോ മഡ്രിഡ് താരം അന്റോയ്ൻ ഗ്രീസ്മാന്. റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബാർസിലോന താരം ലയണൽ മെസ്സിയെയും പിന്തള്ളിയാണ് ഗ്രീസ്മാൻ ഈ നേട്ടത്തിന് ഉടമയായത്.

തുടര്‍ച്ചയായ മൂന്നാം തവണയും അത്‌ലറ്റിക്കോ മഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണി മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ഗോൾകീപ്പർ (യാൻ ഒബ്ലാക്ക്), മികച്ച ഡിഫൻഡർ (ഡിയേഗോ ഗോഡിൻ) എന്നീ പുരസ്കാരങ്ങളും അത്‌ലറ്റിക്കോ താരങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്.

2008–09ലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. അന്നുമുതല്‍ ആറു തവണയും മെസ്സിയാണ് ഈ പുരസ്കാരം നേടിയത്. 2013–14ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ജേതാവ്. യൂറോപ്പിനു പുറത്തുള്ള മികച്ച താരമായി ലൂയി സ്വാരെസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഫോർവേഡിനുള്ള പുരസ്കാരം ലയണൽ മെസ്സിക്കു ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :