ബ്രസീലിന്റെ ഫുട്‌ബോള്‍ മുന്‍ ക്യാപ്‌റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

റിയോ ഡി ജനീറോ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (08:28 IST)
ബ്രസീല്‍ ഫുട്‌ബോളിന്റെ മുന്‍ ക്യാപ്‌റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോ ഡി ജനീറോയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു അദ്ദേഹം. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ ഉടമയെന്ന നിലയിലാണ് ഫുട്ബോള്‍ ലോകം അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നത്.

പെലെ, ബ്രിട്ടോ, ജെഴ്സീന്യോ, റിവലിന്യോ എന്നിവരടങ്ങിയ ബ്രസീല്‍ ഫുട്‌ബോള്‍ സുവര്‍ണസംഘത്തിന്റെ നായകനായിരുന്നു അദ്ദേഹം. പതിമൂന്നു വര്‍ഷം ബ്രസീല്‍ ടീമിന്റെ റൈറ്റ്ബാക്ക് ആയിരുന്നു അദ്ദേഹം. ഇന്നും ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളാണ് അദ്ദേഹം.

53 മത്സരങ്ങളില്‍ എട്ടു ഗോള്‍ നേടി. 1963ല്‍ ഫ്ളുമിനിസെയിലൂടെയാണ് പ്രഫഷണല്‍ ഫുട്ബാളിന്റെ തുടക്കം.
ഇരുപതാം നൂറ്റാണ്ടിലെ ലോകടീമില്‍ ഇടംനേടിയ കാര്‍ലോസ് ആല്‍ബര്‍ട്ടോ, 2004ല്‍ ഫിഫയുടെ മികച്ച 100 ഫുട്ബാളര്‍മാരുടെ പട്ടികയിലും ഇടംനേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :