ബാഴ്‌സലോണയ്ക്ക് തിരിച്ചടി; നായകന്‍ ആന്ദ്രെ ഇനിയേസ്റ്റ രണ്ട് മാസത്തേക്ക് പുറത്ത്

കാല്‍മുട്ടിനു പരുക്കേറ്റ ബാര്‍സ നായകന്‍ ആന്ദ്രെ ഇനിയേസ്റ്റ രണ്ടു മാസത്തോളം പുറത്തിരിക്കും

andres iniesta, barcelona, messi മാഡ്രിഡ്, ആന്ദ്രെ ഇനിയേസ്റ്റ, ബാര്‍സ, മെസ്സി
സജിത്ത്| Last Updated: ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (11:02 IST)
തുടര്‍ച്ചയായി വിജയങ്ങളുമായി മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് തിരിച്ചടി. വലന്‍സിയയുമായി നടന്ന മത്സരത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റ നായകന്‍ രണ്ടു മാസത്തോളം പുറത്തിരിക്കുമെന്ന കാര്യം ഉറപ്പായി. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും സെല്‍റ്റികിനോടുമുള്ള എവേ മല്‍സരങ്ങള്‍ താരത്തിനു നഷ്ടമാകും.

മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് ഇനിയേസ്റ്റയ്ക്ക് പരുക്കേറ്റത്. തുടര്‍ന്ന് നിറകണ്ണുകളോടെയാണ് ഇനിയേസ്റ്റ കളം വിട്ടത്. മത്സരത്തില്‍ മെസ്സിയുടെ അവസാന മിനിറ്റ് ഗോളില്‍ ബാഴ്‌സലോണ വലന്‍സിയയെ 3-2നാണ് തോല്‍പ്പിച്ചത് തോല്‍പിച്ചിരുന്നു. റയല്‍ മഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോയ്ക്കു മുന്‍പ് ഇനിയേസ്റ്റ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബാര്‍സ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :