52 ദിവസത്തെ കാത്തിരിപ്പ്; ജര്‍മനിക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം

  അര്‍ജന്റീന , ജര്‍മനി , ഡുസേല്‍ഡോര്‍ഫ് , ലയണല്‍ മെസി
ഡുസേല്‍ഡോര്‍ഫ്| jibin| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (10:49 IST)
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ 52 ദിവസം അര്‍ജന്റീനയ്ക്ക് കാത്തിരിക്കേണ്ടി വന്നു. നായകന്‍ ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനിക്കെതിരെ അവരുടെ നാട്ടില്‍ 4-2 എന്ന സ്കോറിനാണ് ജയമറിഞ്ഞത്.

മാരക്കാനയില്‍ പരുക്ക് മൂലം ഫൈനലില്‍ നിന്ന് വിട്ടുനിന്ന എയ്ഞ്ചല്‍ ഡി മരിയയായിരുന്നു നാല് ഗോളുകള്‍ക്കും വഴിയൊരുക്കിയത്. സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. പകുതി സമയത്തിന് തൊട്ട് മുമ്പ് എറിക് ലാമലെയിലൂടെ അര്‍ജന്‍റീന ലീഡ് ഉയര്‍ത്തി. രണ്ടാംപകുതിയിലും ആക്രമണം തുടര്‍ന്ന അര്‍ജന്‍റീന ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിലൂടെയും ഏയ്ഞ്ചല്‍ ഡി മരിയയിലൂടെയും ലീഡ് നാലാക്കി ഉയര്‍ത്തി.

പുത്തന്‍ താരങ്ങളുമായി പരീക്ഷണത്തിനിറങ്ങിയ ജര്‍മന്‍ കോച്ച് ജോക്കിം ലോയ്ക്ക് ആശ്വാസം നല്‍കിയത് ആന്ദ്രെ ഷൂളിന്റെയും ലോകകപ്പ് ഫൈനലിലെ വിജയശില്‍പി ഗോഡ്സെയുടെയും ഗോളുകളായിരുന്നു. സ്പാനിഷ് ലീഗില്‍ വിയ്യറയലിനെതിരേ നടന്ന മത്സരത്തില്‍ തുടയ്ക്കു പരിക്കേറ്റതാണ് സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കാതിരുന്നതിന് കാരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :