മെസിക്ക് ബാഴ്‌സ മടുത്തു; ഇനി ആഴ്‌സണലിലേക്ക്!

  ലയണല്‍ മെസി , ബാഴ്‌സലോണ , അര്‍ജന്റീന , ആഴ്‌സണല്‍
മാഡ്രിഡ്| jibin| Last Modified വ്യാഴം, 24 ജൂലൈ 2014 (10:42 IST)
അര്‍ജന്റീന താരവും ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിലേക്ക്
കൂടുമാറുന്നതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ അടുത്ത മെയില്‍ അവസാനിക്കും. ചിലപ്പോള്‍ അതിനു മുന്‍മ്പ് തന്നെ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. ബാഴ്‌സലോണയുമായി കരാര്‍ പുതുക്കുന്നതിന് സംബന്ധിച്ച് ചര്‍ച്ചകള്‍ താരം നിര്‍ത്തി വെച്ചിരിക്കുകയാണ്.

മുന്‍ ആഴ്‌സനല്‍ മിഡ്ഫീല്‍ഡറും ബാഴ്‌സയില്‍ ടീമംഗവുമായിരുന്ന സെസ്‌ക് ഫാബ്രിഗസ്സുമായി ലണ്ടന്‍ ക്ലബ്ബിലേക്കുള്ള മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി അറിയുന്നു. ഏജന്റായ ഡാരെന്‍ ഡെയ്‌നും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

നിലവില്‍ മെസിയുടെ വിപണിമൂല്യം 19.7 കോടി പൗണ്ട്(2,019 കോടി രൂപ) ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. താരത്തിന്റെ പ്രതിവര്‍ഷശമ്പളം 1.6 കോടി പൗണ്ട് (164 കോടി രൂപ) ആണ്. ഒരു പ്രധാന സ്പാനിഷ് വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :