മരണത്തെക്കുറിച്ച് മാര്‍പാപ്പ മനസ് തുറന്നു; പിന്നാലെ മൂന്ന് ബന്ധുക്കള്‍ മരിച്ചു

ബ്യൂനസ് ഐറിസ്| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (13:58 IST)
ചില സംഭവങ്ങള്‍ ആക്സ്മികമാകാം. ഇത്തരമൊന്ന് മാര്‍പാപ്പയുടെ ജീവിതത്തിലും നടന്നു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്. ഇതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത മൂന്നു ബന്ധുക്കള്‍ അര്‍ജന്റീനയില്‍ വാഹനാപകടത്തില്‍ മരിച്ചു.

മാര്‍പാപ്പയുടെ അനന്തരവന്‍ ഇമ്മാനുവല്‍ ബെര്‍ഗോളിയോ ഓടിച്ചിരുന്ന കാര്‍ ഹൈവേയില്‍ ട്രക്കുമായി ഇടിച്ചാണ് അപകടം. അപകടവിവരമറിഞ്ഞു മാര്‍പാപ്പ അതീവ ദുഃഖിതനായെന്നും എല്ലാവരുടെയും പ്രാര്‍ഥന അപേക്ഷിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ റേഡിയോ അറിയിച്ചു.

ഇമ്മാനുവലിന്റെ ഭാര്യയും രണ്ടും എട്ടും വയസ്സുള്ള രണ്ടു കുട്ടികളും ഉടന്‍ മരിച്ചു. ഇമ്മാനുവല്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ് അര്‍ജന്റീനയില്‍ കൊറോഡോബ പ്രവിശ്യയിലെ ഹൈവേയിലായിരുന്നു അപകടം. കാര്‍ ട്രക്കിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :