ജര്‍മനിയെ ലോകകപ്പ് കിരീടം ചൂടിച്ച ഫിലിപ് ലാം വിരമിച്ചു

  ഫിലിപ് ലാം , ഫിഫ ലോകകപ്പ് , ബെര്‍ലിന്‍ , ജര്‍മനി
ബെര്‍ലിന്‍| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (16:31 IST)
ഫിഫ ലോകകപ്പ് കിരീടം ജര്‍മനിക്ക് നേടി കൊടുത്ത ക്യാപ്റ്റന്‍ ഫിലിപ് ലാം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 113 മല്‍സരങ്ങള്‍ ജര്‍മനിക്കായി കളിച്ച ലാം ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ക്ളബ്ബായ ബയേണ്‍ മ്യൂണിക്കില്‍ തുടരും.

ലോകത്തിലെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരിലൊരാളായ ഫിലിപ് ലാം ലോകകപ്പ് നേടിയ ആദ്യ ഐക്യ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റനാണ്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിനായി ടീം തയാറെടുക്കുന്നതിനിടെ മൈക്കിള്‍ ബല്ലാക്കിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാമിനെ ക്യാപ്റ്റനായി നിയോഗിച്ചത്. അര്‍ജന്റീനയെ തകര്‍ത്താണ് ജര്‍മനി നാലാമത് ലോക ജേതാക്കളായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :