ലിവിംഗ് ടുഗെദര്‍ - ഫാസിലിനെ മലയാളിക്ക് നഷ്ടമായി!

യാത്രി ജെസെന്‍

PRO
ഇങ്ങോട്ടു നോക്കാന്‍ പറഞ്ഞാല്‍ അങ്ങോട്ടു നോക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ആ ഒരു സ്വഭാവമാണ് ലിവിംഗ് ടുഗെദറിലെ പുതുമുഖ താരങ്ങള്‍ അഭിനയത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ദുഃഖം വരേണ്ടിടത്ത് ഹാസം. ചിരിക്കേണ്ടിടത്ത് കരച്ചിലുമല്ല ചിരിയുമല്ല. ഡയലോഗ് പറയുമ്പോള്‍ ഭാവം എന്നൊരു സംഭവമേയില്ല. ‘ഫാസില്‍ പഠിപ്പിച്ചു, ഞങ്ങള്‍ പറയുന്നു’ എന്ന മട്ട്.

മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തയാളാണ് ഫാസില്‍. എന്നാല്‍ ലിവിംഗ് ടുഗെദറിലെ ഒരു താരം പോലും പ്രതീക്ഷ നല്‍കുന്നില്ല(ഈ സിനിമയിലെ ശ്രീജിത്ത് എന്ന നടനാണ് രതിനിര്‍വേദം റീമേക്കില്‍ എന്ന് കേള്‍ക്കുന്നു).

നെടുമുടി വേണു, തുടങ്ങിയവര്‍ സിനിമയിലുണ്ട് എന്നതാണ് ആശ്വാസം. എന്നാല്‍ സിനിമ നല്‍കുന്ന വിരസതയില്‍ അവരുടെ പ്രകടനം പോലും അപ്രസക്തവും അനാവശ്യവുമാകുന്നു. എല്ലാ അര്‍ത്ഥത്തിലും കടുത്ത നിരാശ നല്‍കുന്ന സിനിമയാണ് ലിവിംഗ് ടുഗെദര്‍. ഗാനങ്ങള്‍ പോലും ഈ സിനിമയെ രക്ഷപ്പെടുത്തുന്നില്ല.

WEBDUNIA|
വാല്‍ക്കഷണം: നാഗവല്ലിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ചില പ്രകടനങ്ങളൊക്കെ നടത്തുന്നുണ്ട് നായികാ കഥാപാത്രം ഈ സിനിമയില്‍. ഓടി രക്ഷപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് വധശിക്ഷ ഉറപ്പ് എന്നല്ലാതെ എന്തു പറയാന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :