കാലം സാക്ഷി, അര്‍ജുനന്‍ സാക്ഷി!

യാത്രി ജെസെന്‍

WEBDUNIA|
PRO
ചില സംഭവങ്ങള്‍ കാണുമ്പോള്‍, ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനോട് ശക്തമായി പ്രതികരിക്കാന്‍ തോന്നാറില്ലേ? എന്നാല്‍ എല്ലാം കാണുകയും കണ്ടതെല്ലാം മനസിന്‍റെ ഉള്ളറകളില്‍ കുഴിച്ചുമൂടുകയും ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. അലസതയും ബോധപൂര്‍വമുള്ള ആലസ്യവും ഇന്നത്തെ ചെറുപ്പത്തെ പണയം വച്ചിരിക്കുകയാണ്. അര്‍ജുനന്‍ സാക്ഷി എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഇതാണ് - സമൂഹത്തില്‍ നടക്കുന്ന വിനാശകരമായ പലകാര്യങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകേണ്ടി വന്നേക്കാം. കാണുക, പ്രതികരിക്കുക.

‘പാസഞ്ചര്‍’ എന്ന സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കിയ അര്‍ജുനന്‍ സാക്ഷി ഈ കാലഘട്ടത്തിന് ആവശ്യമായ സിനിമയാണ്. അതിന് കുറവുകള്‍ ഒരുപാടുണ്ടെങ്കിലും, ഒരു നന്‍‌മയുള്ള സിനിമ എന്ന നിലയില്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. വിജയിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ചിത്രം.

സിനിമ കാണാനെത്തുമ്പോള്‍ വലിയ തിരക്കൊന്നും തിയേറ്ററിലില്ല. പൃഥ്വിയുടെ കഴിഞ്ഞ സിനിമകള്‍ പരാജയപ്പെട്ടതാകാം കാരണം. എന്തായാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ പലരും തമ്മില്‍ പറയുന്നു. “അന്‍‌വറോ താന്തോന്നിയോ പോലെയല്ല, ഭാഗ്യം”.

അടുത്ത പേജില്‍ - ഇത് ആരുടെ ചിത്രം, പൃഥ്വിയുടെയോ രഞ്ജിത്തിന്‍റെയോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :