ഏഴാം അറിവ്‌ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍

PRO
PRO
സൂര്യയും ഷ്രുതി ഹാസനും വില്ലന്‍ ജോണി ട്രി ഗുയനും ഗംഭീരമായി. അല്ലെങ്കില്‍ അവരുടെ പ്രകടനങ്ങളാണ്‌ ചിത്രത്തിന്‌ അല്‍പ്പമെങ്കിലും ജീവന്‍ നല്‍കുന്നത്‌. അവിടവിടെ പൊട്ടിപ്പോകാന്‍ പാകത്തില്‍ ദുര്‍ബലമായ തിരക്കഥ തന്നെയാണ്‌ ഏഴാം അറിവിനെ കുരുതി കൊടുത്തത്‌.

ഏത്‌ അക്രമവും സഹിക്കാം. കല്ലേറും കണ്ണീര്‍ വാതകവും. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്‌. നിറയെ പ്രേക്ഷകന്‌ നേരെയുള്ള ആക്രമണം ഒളിപ്പിച്ചുവച്ചിരിക്കുകയാണെങ്കില്‍ സഹികെടുമെന്ന് പ്രത്യേകിച്ച്‌ പറയണോ? കടിച്ചാല്‍ പൊട്ടാത്ത ശാസ്ത്രവും ചിന്താകുഴപ്പമുണ്ടാക്കുന്ന ആശയവുമായിരിക്കരുത്‌ സിനിമ. എത്ര ഗഹനമായ വിഷയവും ലളിതമായി പ്രേക്ഷകരിലേക്ക്‌ എത്തിക്കുകയാണ്‌ വേണ്ടത്‌. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ തിരസ്കരികുമെന്നതിന്‌ സംശയം വേണ്ട.

WEBDUNIA|
നൂറുകോടിയോളം മുടക്കി റെഡ്‌ ജയന്റ്‌ മൂവീസ്‌ ഒരുക്കിയ ഏഴാം അറിവ്‌ കാണാം, മറ്റ്‌ ജോലിയൊന്നുമില്ലെങ്കില്‍. വേലായുധമോ രാവണോ കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍. കടുത്ത ഫാന്‍ ആണെങ്കില്‍. മുരുഗദോസ്‌ ഉരുട്ടിത്തരുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്നവരാണെങ്കില്‍. സിനിമ തുടങ്ങിയാലുടന്‍ ഉറങ്ങാന്‍ അതിയായ താല്‍പ്പര്യമുള്ളവരാണെങ്കില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :