മുന്നറിയിപ്പിന്റെ ചലച്ചിത്ര ഭാഷയും ദൃശ്യവ്യാകരണവും

വി ഹരികൃഷ്ണന്‍| Last Updated: തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:05 IST)
അതിസങ്കീര്‍ണമായ മനുഷ്യമനസിന്റെ ദൃശ്യാവിഷ്കാരമാണ് മുന്നറിയിപ്പ്. ക്ലാസിക് സിനിമയെന്നോ മമ്മൂട്ടിയുടെ തിരിച്ചുവരവെന്നോ സമര്‍ഥിക്കാനോ സ്ഥാപിക്കാനോ അല്ല ഈ കുറിപ്പ്. മറിച്ച് നിങ്ങള്‍ ഈ കാണണമെന്ന ആവശ്യപ്പെടലാണ്. എന്തുകൊണ്ട് കാണണമെന്നല്ല. എന്താണ് ഈ സിനിമ നിറയ്ക്കുന്ന വികാരമെന്നും അപ്രതീക്ഷിത ഇടങ്ങളിലെ നിങ്ങളെ എങ്ങനെ നിയന്ത്രിക്കാ‍നാവുമെന്നും അറിയാന്‍ സിനിമയെ സമീപിക്കുക എന്നു പറയുമ്പോഴാണ് മുന്നറിയിപ്പ് പ്രസക്തമാകുക. 
 
വിരലിലെണ്ണാവുന്ന നടീ‌നടന്മാര്‍, കുറച്ച് ലൊക്കേഷനുകള്‍, അധിക ദീര്‍ഘമില്ലാത്ത സംഭാഷണങ്ങള്‍, ചെറിയ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍. ഇതിലെല്ലാം ഉപരി നിശബ്ദത തളം‌കെട്ടി നില്‍ക്കുന്ന ദൃശ്യങ്ങള്‍. അവ കാഴ്ചക്കാരനില്‍ നിറയ്ക്കുന്ന അസുഖകരമായ താളം കഥയിലേക്ക് എത്തിക്കുന്ന വഴി. കാഴ്ചകള്‍ ഏറെയുണ്ട്, അനുഭവവും. ഒരു ചലച്ചിത്രകാവ്യമെന്ന നിലയില്‍ ആസ്വദിക്കാം പതിവ് ഭാഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ച ഒരു ആവിഷ്കാരമായി. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ കഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സംവിധായകന്‍ വേണു തന്നെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതിനാല്‍ ആശയവും തിരനാടകവും വേര്‍തിരിയാത്ത വിധത്തില്‍ പകര്‍ത്താനായിട്ടുണ്ട് ഓരോ രംഗങ്ങളും. 
 
അടുത്ത പേജില്‍: സി കെ രാഘവന്‍ അഥവാ മമ്മൂട്ടിയുടെ പരകായപ്രവേശം
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :