അടിച്ചുപൊളിക്കാന്‍ മമ്മൂട്ടി, പുതിയ ചിത്രം 'റാസ്‌കല്‍', സംവിധാനം സിദ്ദിക്ക്!

മമ്മൂട്ടി, സിദ്ദിക്ക്, മോഹന്‍ലാല്‍, ദിലീപ്, ലാല്‍
Last Updated: വെള്ളി, 22 ഓഗസ്റ്റ് 2014 (15:21 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് 'റാസ്കല്‍' എന്ന് പേരിട്ടു. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റാസ്കല്‍, മമ്മൂട്ടി തന്നെയാണ് നിര്‍മ്മിക്കുന്നത്.

2015 വിഷുവിന് മുമ്പ് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും റാസ്കലിലേത്. ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കുന്ന ഗംഭീര തിരക്കഥയാണ് സിദ്ദിക്ക് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിക്കുന്ന സിനിമയാണ് റാസ്കല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രോണിക് ബാച്ച്‌ലര്‍ പുറത്തിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :