മുന്നറിയിപ്പ് ഒരു ഹിന്ദി ചിത്രമാണ്!

Last Modified ശനി, 23 ഓഗസ്റ്റ് 2014 (14:11 IST)
മുന്നറിയിപ്പ് ഒരു ഹിന്ദി ചിത്രമാണ്. സംഭവം കോപ്പിയടിയാണെന്ന് ആരും സംശയിക്കേണ്ട. 'മുന്നറിയിപ്പ്' ഒരു ഹിന്ദി ചിത്രമായാണ് താന്‍ മനസ്സില്‍ കണ്ടതെന്ന് പ്രശസ്ത ഛായാഗ്രാഹകനും ചിത്രത്തിന്റെ സംവിധായകനുമായ വേണുവാണ് വ്യക്തമാക്കിയത്. കഥയുടെ പശ്ചാത്തലം മുംബൈയായിരുന്നു.

എന്നാല്‍ ഭാര്യ ബീനാ പോളിന്റെ നിര്‍ദ്ദേശമാണ് മലയാളത്തില്‍ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് വേണുവിന്റെ വെളിപ്പെടുത്തല്‍

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. മമ്മൂട്ടി വളരെ നാളുകള്‍ക്ക് ശേഷം അഭിനയപ്രാധാന്യമുള്ള നായകവേഷത്തിലെത്തുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. രഞ്ജിത്താണ് നിര്‍മാതാവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :