മോഹന്‍ലാല്‍ മാത്രമല്ല, മഞ്ജു വാര്യരും പുതിയ ലുക്കില്‍ !

Mohanlal, Manju Warrier, Odiyan, Prakash Raj, Anushka, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഒടിയന്‍, പ്രകാശ് രാജ്, അനുഷ്ക
BIJU| Last Updated: ശനി, 13 ജനുവരി 2018 (15:14 IST)
മോഹന്‍ലാലിന്‍റെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് ഷെട്ടി വരെ രംഗത്തുവന്ന സാഹചര്യത്തില്‍ ഒടിയന്‍ ടീമിലെ മറ്റൊരാളും വലിയ ലുക്ക് ചെയ്ഞ്ചിന് തയ്യാറെടുക്കുന്നു. മഹാനടി മഞ്ജുവാര്യര്‍ ആണ് ലുക്കില്‍ വലിയ വ്യതിയാനത്തിനൊരുങ്ങുന്നത്.
ഒടിയനിലെ മൂന്ന് കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടാനായാണ് മഞ്ജു മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നത്. 20 വയസുള്ള കഥാപാത്രമായും 30ഉം 50ഉം വയസുള്ള ഗെറ്റപ്പിലുമൊക്കെ മഞ്ജു വരുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ മഞ്ജു പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കുകയാണ്. 20 വയസുകാരിയായ മഞ്ജു വാര്യരുടെ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.
മോഹന്‍ലാലിനും മഞ്ജുവിനുമൊപ്പം പ്രകാശ് രാജും ഒടിയനില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലനായാണ് പ്രകാശ് രാജ് വരുന്നത്.

പീറ്റര്‍ ഹെയ്ന്‍ ചിട്ടപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :