വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു, മഞ്ജു വിസ്മയിപ്പിച്ചു: കമൽ

വെള്ളി, 12 ജനുവരി 2018 (14:30 IST)

കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ ആണ് ആമിയായി എത്തുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് മഞ്ജുവിലേക്ക് എത്തുകയായിരുന്നു.  
 
വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ടെന്ന് കമൽ അഴിമുഖത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ആമിയിൽ വിദ്യാ ബാലന്‍  അഭിനയിച്ചിരുന്നെങ്കില്‍ സിനിമയ്ക്കുള്ളിലേക്ക് ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.  
 
'വിദ്യയെക്കാൾ മഞ്ജുവിനു തന്നെയാണ് ആമിയാകാൻ കഴിയുക എന്ന് വ്യക്തമായി. മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഫെബ്രുവരി ഒമ്പതിനു ചിത്രം തിയേറ്ററുകളിൽ എത്തും' - കമൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ...

news

തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!

വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ ...

news

മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി ...

Widgets Magazine