ഞാന്‍ നീതിമാന്‍‌മാരെയല്ല, പാപികളെയത്രേ വിളിപ്പാന്‍ വന്നത് - പ്രതികാരത്തിന് ഡെറിക് ഏബ്രഹാം !

തിങ്കള്‍, 11 ജൂണ്‍ 2018 (21:17 IST)

മമ്മൂട്ടി, ഡെറിക് ഏബ്രഹാം, ഹനീഫ് അദേനി, അബ്രഹാമിന്‍റെ സന്തതികള്‍, Mammootty, Derick Abraham, Haneef Adeni, Abrahaminte Santhathikal

‘സര്‍വ്വവും എന്‍റെ പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു’ - എന്നാണ് ടീസര്‍ തുടങ്ങുമ്പോള്‍ ഡെറിക് ഏബ്രഹാമിന്‍റെ സ്വരത്തില്‍ മമ്മൂട്ടി പറയുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ സൂചനയാണത്. പിതാവിന് വേണ്ടി യുദ്ധത്തിനൊരുങ്ങിയ മകനാണ് ഡെറിക് എന്നതിന് ഇനിയെന്ത് തെളിവാണ് വേണ്ടത്?
 
‘അബ്രഹാമിന്‍റെ സന്തതികള്‍’ ഒരു പ്രതികാര സിനിമയാണ്. ഹനീഫ് അദേനിയുടെ കഴിഞ്ഞ തിരക്കഥയായ ഗ്രേറ്റ്‌ഫാദറും ഒരു പ്രതികാര ചിത്രമായിരുന്നു. ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനേക്കാള്‍ സ്റ്റൈലിഷായാണ് ഡെറിക് ഏബ്രഹാമിനെ പുതിയ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ ടീസര്‍ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്.
 
ഡെറിക് ഏബ്രഹാം നേരിടുന്ന ചില വില്ലന്‍‌മാരെയും ടീസറില്‍ അവതരിപ്പിച്ചിട്ടുണ്ട്. വില്ലന്‍‌മാരും സ്റ്റൈലിഷ് ലുക്കുകളിലാണ്. മമ്മൂട്ടിയുടെ വരവിന് ഗോപിസുന്ദര്‍ ഒരുക്കിയിരിക്കുന്ന ബി ജി എം കിടിലനാണ്. ആല്‍ബിയാണ് ക്യാമറ. മഹേഷ് നാരായണനാണ് എഡിറ്റര്‍.
 
അടുത്ത വാരം പ്രദര്‍ശനത്തിനെത്തുന്ന സിനിമയെക്കുറിച്ച് വാനോളം പ്രതീക്ഷയാണ് ചിത്രത്തിന്‍റെ ടീസര്‍ നല്‍കുന്നത്. ഷാജി പാടൂരിന്‍റെ ആദ്യ സംവിധാന സംരംഭം വന്‍ വിജയമാകട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ജോഷിയും രണ്‍ജി പണിക്കരും ഷാജി കൈലാസുമടക്കമുള്ള പ്രമുഖര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ഡെറിക് ഏബ്രഹാം ഹനീഫ് അദേനി അബ്രഹാമിന്‍റെ സന്തതികള്‍ Mammootty Derick Abraham Haneef Adeni Abrahaminte Santhathikal

സിനിമ

news

കാര്‍ തല കീഴായി മറിഞ്ഞിട്ടും ആരും സഹായിച്ചില്ല, എല്ലാവരും മൊബൈലില്‍ ചിത്രം പകര്‍ത്തുക മാത്രമാണ് ചെയ്‌തത്: നടി മേഘ മാത്യൂ

അപകടമുണ്ടായതിന് പിന്നാലെ തന്നെയാരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് നടി മേഘ മാത്യൂ. കാര്‍ ...

news

‘ഞാനും ലിജോ മോളും പ്രണയത്തിലാണ്’ - ഷാലു റഹിം പറയുന്നു

ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ രണ്ട് യുവതാരങ്ങൾ ആണ് ലിജോ മോളും ശാലു റഹീമും. ഇരുവരും ...

news

ഒടുവിൽ അത് സംഭവിച്ചു- മേജർ രവിയെ ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ!

അല്ലെങ്കിലും പിണക്കങ്ങൾ എല്ലാം എത്ര നാളത്തേക്കാണ്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും ...

news

പക്കാ മാസായി മമ്മൂട്ടി, പാർവതി വരെ പറഞ്ഞു - ‘വ്വാവ്’ !

ഇക്കഴിഞ്ഞ ശനിയും ഞായറുമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാർഡ് ടെലികാസ്റ്റ് ചെയ്തത്. പുരസ്കാര ...

Widgets Magazine