ഹോളിഡേയും 100 കോടി കടന്നു, മുരുഗദോസിന് വന്‍ ഡിമാന്‍ഡ്

Last Updated: ശനി, 21 ജൂണ്‍ 2014 (15:44 IST)
എ ആര്‍ മുരുഗദോസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ക്യൂവിലാണ്. ചെയ്യുന്ന സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളാക്കുന്ന സംവിധായകന്‍ തമിഴിലും ഹിന്ദിയിലും ഒരുപോലെ നിര്‍മ്മാതാക്കള്‍ക്ക് പ്രിയപ്പെട്ടവനാണ്. ഏറ്റവും പുതിയ ഹിന്ദിച്ചിത്രമായ ''ഹോളിഡേ'യും 100 കോടി ക്ലബില്‍ ഇടം‌പിടിച്ചു.

ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രമാണ് ഹോളിഡേ 100 കോടി കളക്ട് ചെയ്തത്. ലോകമെമ്പാടുനിന്നുമുള്ള കളക്ഷന്‍ 150 കോടി കടന്നിട്ടുണ്ട്. ഹോളിഡേയുടെ തമിഴ് ഒറിജിനലായ തുപ്പാക്കിയും 100 കോടിക്കുമേല്‍ കളക്ഷന്‍ നേടിയിരുന്നു.

ബോളിവുഡിലെ ആദ്യമായി 100 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ഗണത്തിലാണ് മുരുഗദോസിന്‍റെ ഗജിനിയുടെ സ്ഥാനം. അടുത്ത സിനിമ തങ്ങള്‍ക്ക് വേണ്ടി ചെയ്യണമെന്ന ആവശ്യവുമായി വമ്പന്‍ ബാനറുകള്‍ മുരുഗദോസിന്‍ പിന്നാലെ കൂടിയിട്ടുണ്ട്.

'കത്തി' എന്ന തമിഴ് ചിത്രമാണ് മുരുഗദോസ് ഇപ്പോല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിജയ് നായകനാകുന്ന ഈ സിനിമയ്ക്ക് ശേഷം സൊനാക്ഷി സിന്‍‌ഹയെ നായികയാക്കി ഹിന്ദിയില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ചെയ്യാനാണ് മുരുഗദോസ് ആലോചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :