തല്ലുകൂടാന്‍ സൊനാക്ഷി, കൂട്ടിന് മുരുഗദോസ്!

സൊനാക്ഷി, മുരുഗദോസ്, ഹോളിഡേ, കത്തി
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (16:17 IST)
നല്ല ഒന്നാന്തരം അടിപ്പടം. ആരാണ് നായകന്‍ എന്നുചോദിക്കേണ്ട. കാരണം നായകന്‍ ഇല്ല. നായികയേ ഉള്ളൂ. ഹിന്ദിയിലെ പുതിയ ആവേശം സൊനാക്ഷി സിന്‍‌ഹ അഭിനയിക്കുന്ന പുതിയ സിനിമ ഒരു ഹീറോയിന്‍ ഓറിയന്‍റഡ് ആക്ഷന്‍ ചിത്രമാണ്. സംവിധാനം സാക്ഷാല്‍ എ ആര്‍ മുരുഗദോസ്!

"എന്‍റെ അടുത്ത ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ആക്ഷന്‍ സിനിമയാണ്. സംവിധാനം ചെയ്യുന്നത് ജീനിയസ് ഡയറക്ടര്‍ എ ആര്‍ മുരുഗദോസ്. നവംബറില്‍ ചിത്രീകരണം ആരംഭിക്കും"- സൊനാക്ഷി അറിയിച്ചു.

എ ആര്‍ മുരുഗദോസിന്‍റെ പുതിയ ഹിന്ദിച്ചിത്രം ഹോളിഡേ ഹിറ്റായി മാറിയിരിക്കുകയാണ്. ആ ചിത്രത്തിലും നായിക സൊനാക്ഷി സിന്‍‌ഹ ആയിരുന്നു. 'കത്തി' എന്ന തമിഴ് ചിത്രം പൂര്‍ത്തിയായാലുടന്‍ മുരുഗദോസ് സൊനാക്ഷി ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കും.

മുരുഗദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സൊനാക്ഷി നായികയാകുന്ന ഹിന്ദിച്ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :