ഹോളിഡേ 100 കോടി ക്ലബിലേക്ക്, ക്വീനിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു

Last Updated: വ്യാഴം, 12 ജൂണ്‍ 2014 (19:46 IST)
ആദ്യ ആറുദിനങ്ങള്‍ കൊണ്ട് ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്വീനിന്‍റെ ലൈഫ് ടൈം കളക്ഷന്‍ തകര്‍ത്ത് ഹോളിഡേ മുന്നേറുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ അക്ഷയ്കുമാര്‍ സിനിമ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്.

ഇതുവരെയുള്ള പ്രകടനം വച്ച് ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് ഇടം പിടിച്ചു ഹോളിഡേ. ഇതുവരെ 62.10 കോടി രൂപയാണ് ഹോളിഡേയുടെ കളക്ഷന്‍. കങ്കണ റനൌത്തിന്‍റെ ക്വീന്‍ ആകെ നേടിയത് 61 കോടി രൂപയാണ്.

ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ഹിറ്റായ 2 സ്റ്റേറ്റ്സിനേക്കാള്‍ മികച്ച ബോക്സോഫീസ് പ്രകടനമാണ് ആദ്യവാരം ഹോളിഡേ നടത്തിയത്.

ജെയ്ഹോ, 2 സ്റ്റേറ്റ്സ്, ഗുണ്ടേ എന്നിവയാണ് ഈ വര്‍ഷത്തെ വലിയ ഹിറ്റുകള്‍. ഇവയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഹോളിഡേ അനായാസം മറികടക്കുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ നല്‍കുന്ന വിവരം.

എ ആര്‍ മുരുഗദോസിന്‍റെ ആദ്യ ഹിന്ദിച്ചിത്രമായ ഗജിനിയും 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഹോളിഡേയുടെ ഒറിജിനലായ തമിഴ് ചിത്രം തുപ്പാക്കിയും 100 കോടിക്കുമേല്‍ കളക്ഷന്‍ നേടിയ സിനിമയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :