അജിത് വീട് കൊടുത്തപ്പോള്‍ വിജയ് ലഞ്ച് കൊടുത്തു!

Last Updated: ചൊവ്വ, 17 ജൂണ്‍ 2014 (13:32 IST)
തന്‍റെ സ്റ്റാഫുകള്‍ക്ക് തല അജിത് 12 വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസം മലയാളം വെബ്‌ദുനിയ നല്‍കിയിരുന്നുവല്ലോ. ഇപ്പോഴിതാ വിജയ് നല്‍കിയ സമ്മാനങ്ങളുടെ വാര്‍ത്തയും വരുന്നു. 'കത്തി' എന്ന തന്‍റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വിജയ് വക ലഞ്ച് നല്‍കിയതായാണ് വാര്‍ത്ത.

പുഷ്പ ഗാര്‍ഡനിലെ ഒരു വലിയ വീട്ടില്‍ കത്തിയുടെ ഷൂട്ടിംഗ് കുറച്ചുനാളുകളായി നടന്നുവരികയായിരുന്നു. ഷൂട്ടിംഗിന്‍റെ അവസാന നാളിലാണ് ഇളയദളപതി എല്ലാവര്‍ക്കും 'ബിഗ് ലഞ്ച്' ഒരുക്കിയത്.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമെല്ലാം ബന്ധുക്കളും ഉച്ചവിരുന്നില്‍ പങ്കെടുക്കാനെത്തി. വന്നവര്‍ക്കെല്ലാം പുതിയ വസ്ത്രങ്ങളും ഒട്ടേറെ സമ്മാനങ്ങളും വിജയ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ കേളമ്പാക്കത്താണ് അജിത് തന്‍റെ 12 സ്റ്റാഫുകള്‍ക്ക് 800 സ്ക്വയര്‍ ഫീറ്റ് വീതമുള്ള വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. 12 വീടുകളുടെയും താക്കോല്‍‌ദാനവും ഗൃഹപ്രവേശവും ഒരേ നാളില്‍ നടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :