മമ്മൂട്ടിയായിരുന്നു മണിച്ചിത്രത്താഴിലെ സണ്ണി!

മമ്മൂട്ടി, മണിച്ചിത്രത്താഴ്, മോഹന്‍ലാല്‍, ഫാസില്‍, സണ്ണി, ശോഭന
Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2014 (16:13 IST)
ദൃശ്യം എന്ന സിനിമയിലെ നായക കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയെ അവതരിപ്പിക്കാന്‍ സാംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. എന്തോ കാരണത്താല്‍ മമ്മൂട്ടി ആ വേഷം വേണ്ടെന്നുവച്ചു. മോഹന്‍ലാലിലൂടെ ജോര്‍ജ്ജുകുട്ടിയും ദൃശ്യവും മലയാള സിനിമ കീഴടക്കുകയും ചെയ്തു.

മറ്റൊരു കാര്യം വായനക്കാര്‍ക്ക് അറിയുമോ? മോഹന്‍ലാലിന്‍റെ ക്ലാസിക് കഥാപാത്രമായ ഡോ. സണ്ണിയില്ലേ? മണിച്ചിത്രത്താഴിലെ ഭ്രാന്തന്‍, അല്ല ഭ്രാന്തിന്‍റെ ഡോക്ടര്‍ സണ്ണി തന്നെ. ഈ സണ്ണിയായി അഭിനയിക്കാന്‍ സംവിധായകന്‍ ഫാസില്‍ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു!

പിന്നീട് മമ്മൂട്ടി മാറി എങ്ങനെ മോഹന്‍ലാല്‍ ആ സ്ഥാനത്തുവന്നു? ആ കഥാപാത്രത്തെയും മമ്മൂട്ടി നിരസിച്ചതാണോ?

അല്ല. ഇത്തവണ മമ്മൂട്ടിക്ക് വില്ലനായത് സംവിധായകന്‍ ഫാസില്‍ ആണ്. "മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്‍റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി!" - ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ആലോചിച്ചുനോക്കൂ, മമ്മൂട്ടി ഡോക്ടര്‍ സണ്ണിയായി മാറിയാല്‍ എങ്ങനെയിരിക്കും? ആ ഇന്‍ഡ്രൊഡക്ഷന്‍, തിലകനുമായുള്ള കോമ്പിനേഷന്‍ സീന്‍, കാരണവരായുള്ള നടത്തം, സുധീഷുമൊത്തുള്ള കിണ്ടി സീന്‍, നകുലനോട് ഗംഗയാണ് ആ മാനസികരോഗി എന്ന് വ്യക്തമാക്കുന്ന രംഗം - എങ്ങനെയുണ്ടാവും? മറ്റൊരു മണിച്ചിത്രത്താഴ് അല്ലേ? നടക്കാതെ പോയത് മലയാളികളുടെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :