സൂര്യയ്ക്ക് നേരെ ഉന്തും തള്ളും, കേരളത്തിലെത്തിയ താരം ഭാഗ്യത്തിന് രക്ഷപ്പെട്ടു!

സൂര്യ, അഞ്ചാന്‍, ലിങ്കുസാമി, മമ്മൂട്ടി, മോഹന്‍ലാല്‍
കൊച്ചി| Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:57 IST)
തമിഴ് സൂപ്പര്‍താരം സൂര്യയ്ക്ക് നേരെ കേരളത്തില്‍ ആരാധകരുടെ ഉന്തും തള്ളും. ഭാഗ്യത്തിനാണ് വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ തിയേറ്ററിനുള്ളില്‍ ആരാധകരുടെ 'സ്നേഹപ്രകടനം' അതിരുകടന്നപ്പോള്‍ സൂര്യയെ പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്തുവാന്‍ പരിപാടിയുടെ സംഘാടകര്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു.

സൂര്യയുടെ മുഖത്തും തലയിലും പിടിക്കുകയും നുള്ളുകയും ഷര്‍ട്ടില്‍ പിടിച്ചുവലിക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ആരാധകരുടെ സ്നേഹത്തെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊണ്ട് പുഞ്ചിരി മായാതെയാണ് സൂര്യ തിരക്കിനിടയിലൂടെ നടന്നുനീങ്ങിയത്.

പുതിയ ചിത്രമായ അഞ്ചാന്‍റെ പ്രചരണത്തിനായാണ് സൂര്യ കൊച്ചിയിലെത്തിയത്. സംവിധായകന്‍ ലിങ്കുസാമിയും ഒപ്പമുണ്ടായിരുന്നു. ആരാധകരുമായുള്ള സംവാദത്തിന് ശേഷം വിവിധ മാധ്യമങ്ങള്‍ക്കുള്ള അഭിമുഖവും ചിത്രത്തിന്‍റെ പ്രമോഷനുമെല്ലാം സൂര്യയുടെ സന്ദര്‍ശനത്തിന്‍റെ ലക്‍ഷ്യമാണ്.

ഓഗസ്റ്റ് 15നാണ് അഞ്ചാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ വിജയ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരമാണ് സൂര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :