അത് എന്‍റെ വീടായിരുന്നു: ദിലീപ്

ദിലീപ്, അവതാരം, ജോഷി, ലക്ഷ്മി മേനോന്‍, മോഹന്‍ലാല്‍
Last Updated: വ്യാഴം, 31 ജൂലൈ 2014 (12:06 IST)
ജോഷി - ദിലീപ് ടീമിന്‍റെ 'അവതാരം' ഓഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുകയാണ്. ദിലീപിന് ജോലി സംബന്ധമായി സന്തോഷിക്കാവുന്ന സമയം തന്നെയാണിത്. കഴിഞ്ഞ ചിത്രം റിംഗ് മാസ്റ്റര്‍ വലിയ ഹിറ്റായി. പുതിയ സിനിമയും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

ജോഷിയും ദിലീപും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന അവതാരത്തിന്‍റെ തിരക്കഥ വ്യാസന്‍ എടവനക്കാട് ആണ്. ലക്ഷ്മി മേനോന്‍ നായികയാകുന്ന സിനിമ നിര്‍മ്മിക്കുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്.

"ഞാന്‍ സൈന്യം എന്ന സിനിമയില്‍ ജോഷി സാറിന്‍റെ സംവിധാന സഹായി ആയിരുന്നു. ഞാന്‍ അവതാരത്തിന്‍റെ സെറ്റില്‍ ഒരു ഹീറോ എന്ന നിലയിലല്ല പെരുമാറിയത്. അവിടെ എനിക്ക് സ്വന്തം വീട്ടിലെ അന്തരീക്ഷമായിരുന്നു" - ദിലീപ് പറയുന്നു.

"അവതാരം എന്ന സിനിമ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് നഗരത്തിലെത്തുന്ന മാധവന്‍ മഹാദേവന്‍ എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ കഥയാണ്. അയാള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സമൂഹത്തിലെ വ്യവസ്ഥിതികളോട് പ്രതികരിക്കുന്നു. വളരെ യാഥാര്‍ത്ഥ്യ സ്വഭാവമുള്ള, കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ത്രില്ലര്‍ ആണിത്. പൂര്‍ണമായും ഒരു ജോഷിച്ചിത്രമാണ് അവതാരം" - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :