ദിലീപിനൊപ്പം ഇനിയും അഭിനയിക്കും: കാവ്യ

ദിലീപ്, കാവ്യ, മഞ്ജു, മോഹന്‍ലാല്‍, മമ്മൂട്ടി
Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (15:05 IST)
അവസരം ലഭിച്ചാല്‍ ദിലീപിനൊപ്പം താന്‍ ഇനിയും അഭിനയിക്കുമെന്ന് കാവ്യാ മാധവന്‍. ദിലീപ് - മഞ്ജു വാര്യര്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായതിന് താന്‍ ഒരു തരത്തിലും കാരണക്കാരി അല്ലെന്നും അത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ലെന്നും പറയുന്നു.

ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും ദാമ്പത്യബന്ധം തകര്‍ന്നതിനുപിന്നില്‍ കാവ്യയാണെന്ന രീതിയിലുള്ള ഗോസിപ്പുകളോട് ഒരു അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു കാവ്യ.

ഇപ്പോള്‍ ഷീ ടാക്സി എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന കാവ്യ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ദിലീപിനെയും കാവ്യയെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ടുകള്‍ പല സംവിധായകരും ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'വെള്ളരിപ്രാവിന്‍റെ ചങ്ങാതി' ആണ് ദിലീപും കാവ്യയും ഒരുമിച്ചഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആ ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ പുറത്തുപ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച വിജയ ജോഡികളില്‍ ഒന്നായാണ് ദിലീപ് - കാവ്യ ടീമിനെ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :