മലയാളി സൂപ്പര്‍താരം വീണ്ടും തമിഴകം ഇളക്കിമറിക്കുമോ?

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കാവ്യതലൈവന്‍, ദിലീപ്, ജയറാം
Last Updated: വ്യാഴം, 27 നവം‌ബര്‍ 2014 (16:38 IST)
മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാറുകള്‍ തമിഴ് സിനിമയില്‍ ഇടയ്ക്കിടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവരാണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയുമെല്ലാം ഇത്തരത്തില്‍ വമ്പന്‍ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോള്‍ ഇത് പറയാന്‍ കാരണം, മലയാളത്തിന്‍റെ യംഗ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന 'കാവ്യ തലൈവന്‍' ഈയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. ഗംഭീര പ്രകടനമാണ് ഈ സിനിമയില്‍ പൃഥ്വിരാജ് നടത്തിയിരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. വസന്തബാലന്‍ സംവിധാനം ചെയ്ത ചിത്രത്തിന് എ ആര്‍ റഹ്‌മാനാണ് സംഗീതം.

പൃഥ്വിരാജിന്‍റെ ക്രെഡിറ്റില്‍ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങളുണ്ട്. കനാകണ്ടേന്‍, മൊഴി, രാവണന്‍, കണ്ണാമ്മൂച്ചി ഏനടാ, നിനൈത്താലേ ഇനിക്കും, വെള്ളിത്തിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ പൃഥ്വിയുടെ അഭിനയമികവാല്‍ തിയേറ്റര്‍ നിറച്ചവയാണ്.

ദളപതി, മക്കള്‍ ആട്‌ചി, ആനന്ദം, മൌനം സമ്മതം, അഴകന്‍, കാര്‍മേഘം തുടങ്ങിയ വമ്പന്‍ സിനിമകള്‍ മമ്മൂട്ടി അഭിനയിച്ച് തമിഴില്‍ തരംഗം തീര്‍ത്തവയാണ്. ഇരുവര്‍, ആയിരത്തില്‍ ഒരുവന്‍, ജില്ല തുടങ്ങിയ സൂപ്പര്‍ഹിറ്റുകളില്‍ മോഹന്‍ലാല്‍ മിന്നിത്തിളങ്ങി. ദീന എന്ന മെഗാഹിറ്റില്‍ സുരേഷ്ഗോപിയായിരുന്നു ഒരു പ്രധാന കഥാപാത്രം. രാജ്യം എന്ന തമിഴ് ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ തമിഴ് ഹിറ്റുകള്‍ ജയറാമിന്‍റെ പേരിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :