ക്രിസ്മസിനെത്തും, മറ്റൊരു 'തേന്‍‌മാവിന്‍ കൊമ്പത്ത്' !

ആമയും മുയലും, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ദിലീപ്, ജ്യോതിക
Last Modified വെള്ളി, 28 നവം‌ബര്‍ 2014 (19:11 IST)
പ്രിയദര്‍ശന്‍റെ ഏറ്റവും കാഴ്ചാഭംഗിയുള്ള ചിത്രമാണ് 'തേന്‍‌മാവിന്‍ കൊമ്പത്ത്'. എത്ര കണ്ടാലും മതിവരാത്ത ആ സിനിമ എപ്പോള്‍ ടി വിയില്‍ വന്നാലും വലിയ റേറ്റിംഗ് ഉള്ള ചിത്രമാണ്. ഒരു സ്വപ്നം പോലെയുള്ള ലൊക്കേഷനുകളും കഥാ മുഹൂര്‍ത്തങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്.

ഒരു നാടോടിക്കഥയുടെ പശ്ചാത്തലമുള്ള ആ സിനിമയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു ചിത്രവുമായി പ്രിയദര്‍ശന്‍ വീണ്ടും എത്തുകയാണ്. 'ആമയും മുയലും' എന്ന പുതിയ ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും.

ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ നെടുമുടി വേണുവും ഇന്നസെന്‍റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിയ ബാജ്‌പേയിയാണ് നായിക. അനൂപ് മേനോന്‍, കെ പി എ സി ലളിത, കൊച്ചുപ്രേമന്‍, ഇടവേള ബാബു, ഹരിശ്രീ അശോകന്‍, സുകന്യ, മാമുക്കോയ തുടങ്ങിയവരും വേഷമിടുന്നു. 'വെട്ട'ത്തിലെ നായിക ഭാവനാ പാനിയുടെ നൃത്തവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

ഗീതാഞ്ജലിക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു ഗാനവും പ്രിയന്‍ എഴുതുന്നുണ്ട്. എം ജി ശ്രീകുമാറാണ് സംഗീതസംവിധാനം. ഈ സിനിമ ബോളിവുഡ് ഹിറ്റായ മാലാമല്‍ വീക്‍ലിയുടെ മലയാളം പതിപ്പാണെന്ന് സൂചനയുണ്ട്.
ഈ സിനിമയ്ക്ക് ഇന്‍‌ഡ്രൊഡക്ഷന്‍ വോയ്സ് ഓവര്‍ നല്‍കുന്നത് മോഹന്‍ലാലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :