ജയിക്കാന്‍ വേണ്ടിയുള്ള കളി, മമ്മൂട്ടി നല്‍കിയത് 90 ദിവസം

Last Updated: ശനി, 18 ഒക്‌ടോബര്‍ 2014 (17:44 IST)
രാജാധിരാജ മെഗാഹിറ്റായതോടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്‌
മമ്മൂട്ടി. ഇനിയുള്ള ചുവടുകള്‍ തെറ്റാതെ വയ്ക്കണം എന്ന നിര്‍ബന്ധമുണ്ട് മെഗാസ്റ്റാറിന്.
അതുകൊണ്ടുതന്നെ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മുമ്പെങ്ങുമില്ലാത്തത്ര കണിശത, കൃത്യത.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ' വര്‍ഷം ' എന്ന കുടുംബചിത്രമാണ്‌
അടുത്തതായി പുറത്തിറങ്ങുന്ന മമ്മൂട്ടി സിനിമ. ഇതിന്റെ ട്രെയിലറും പാട്ടുമൊക്കെ വന്‍ ഹിറ്റായിക്കഴിഞ്ഞു.

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലാണ്‌
മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്‌
ശേഷം ദീപു കരുണാകരന്റെ ' ഫയര്‍മാന്'
എന്ന സിനിമയിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്.

എന്നാല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട് ഇതൊന്നുമല്ല. സൂപ്പര്‍ സംവിധായകന്‍ സിദ്ദിക്ക് ഒരുക്കുന്ന പുതിയ ചിത്രത്തിന്‌
90 ദിവസത്തെ ഡേറ്റാണ്‌
മമ്മൂട്ടി നല്കിയിരിക്കുന്നത്. ജനുവരിയിലാണ്‌
ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

ക്രോണിക് ബാച്ച്‌ലറിന്‌
ശേഷം മമ്മൂട്ടി നായകനാകുന്ന സിദ്ദിക്ക് ചിത്രമാണ്‌ ഇത്. പൂര്‍ണമായും ഒരു കോമഡി സിനിമയായിരിക്കും ഇതെന്നാണ്‌
റിപ്പോര്ട്ടുകള്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :