ദിലീപ് ജീവിതം ആവര്‍ത്തിക്കുന്നു!

ദിലീപ്, ശ്രീബാല, ശ്രീനിവാസന്‍, മോഹന്‍ലാല്‍, മഞ്ജു
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:55 IST)
ജീവിതം ആവര്‍ത്തിക്കാന്‍ ദിലീപ്. ജനപ്രിയനായകന്‍റെ പുതിയ ചിത്രത്തേക്കുറിച്ചാണ് പറയുന്നത്. കെ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനാകുന്നു. സുഹാസിനി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല. ശ്രീബാല തന്നെ തിരക്കഥ രചിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് സ്വതന്ത്ര സംവിധാന സംരംഭത്തിന് ശ്രീബാല തുടക്കം കുറിക്കുന്നത്. ഒരു ചെറുകഥയാണ് ഈ ദിലീപ് ചിത്രത്തിന് ശ്രീബാല അവലംബമാക്കിയിരിക്കുന്നത്.

സമീപകാലത്ത് ഏറെ തിരിച്ചടി നേരിട്ട നായകനാണ് ദിലീപ്. അവതാരം, വില്ലാളിവീരന്‍ തുടങ്ങിയ ദിലീപ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്തായാലും ക്വാളിറ്റി സിനിമയ്ക്കായുള്ള ശ്രമങ്ങളുടെ ഭാഗമായി മാറാന്‍ ദിലീപ് തീരുമാനിക്കുന്നത് അദ്ദേഹത്തിനും ഇന്‍‌ഡസ്ട്രിക്കും ഗുണം ചെയ്യും എന്നതില്‍ സംശയമൊന്നുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :