കുറച്ച് സമയം ഫ്രീ കിട്ടി, മൂന്ന് തിരക്കഥയെഴുതി - ഷങ്കര്‍ വീണ്ടും!

ഷങ്കര്‍, ഐ, വിക്രം, മമ്മൂട്ടി, മോഹന്‍ലാല്‍, രജനി
Last Updated: ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:40 IST)
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഒരു ദിവസം പോലും വിശ്രമിക്കാതെ ജോലിയിലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന 'ഐ' എന്ന സിനിമയുടെ ജോലിയിലാണ് ഷങ്കര്‍. നവംബര്‍ അവസാന വാരമാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലായി അദ്ദേഹം. തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. അതിന്‍റെ ഡബ്ബിംഗ് ജോലികള്‍ നടന്നുവരികയാണ്. അതിനിടയില്‍ സ്വന്തം നിര്‍മ്മാണക്കമ്പനിയായ എസ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 'കപ്പല്‍' എന്ന കോമഡിച്ചിത്രത്തിന്‍റെ ജോലികളിലും മുഴുകുന്നു ഷങ്കര്‍.

ഈ തിരക്കുകള്‍ക്കെല്ലാമിടയില്‍ കുറച്ചു ദിവസം ഷങ്കറിന് ഫ്രീ ആയിരിക്കാന്‍ കഴിഞ്ഞിരുന്നു. ഐയുടെ ഷെഡ്യൂളില്‍ വന്ന ചെറിയ ഒരു ബ്രേക്ക്. ആ സമയവും പാഴാക്കിയില്ല ഈ മഹാസംവിധായകന്‍. തിരക്കഥയെഴുതാനാണ് ആ സമയം ഉപയോഗിച്ചത്.

ഒന്നും രണ്ടുമല്ല, കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് തിരക്കഥകളാണ് ഷങ്കര്‍ എഴുതിയത്. ഇതില്‍ 'എന്തിരന്‍ 2'ന്‍റെ തിരക്കഥയുമുണ്ട്. അടുത്തതായി എന്തിരന്‍ 2 ചെയ്യണോ മറ്റ് രണ്ട് തിരക്കഥകളില്‍ ഏതെങ്കിലും ചെയ്യണോ എന്ന് ഷങ്കര്‍ പിന്നീട് തീരുമാനിക്കും. 'ഇന്ത്യന്‍ 2' ചെയ്യാനും ഷങ്കറിന് പദ്ധതിയുണ്ട് എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :