ഇ-നിരൂപകര്‍ക്കെതിരെ ലാല്‍ജോസ്

ദുബായ്| WEBDUNIA|
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ നിരൂപകര്‍ക്കെതിരെ സംവിധായകന്‍ ലാല്‍ജോസ് രംഗത്ത്. ഒരു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണമെന്ന് ലാല്‍ ജോസ് പറഞ്ഞു. മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ജോസ് ഇ- നിരൂപകര്‍ക്കെതിരെ തുറന്നടിച്ചത്.

ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിരൂപകരുടെ പ്രളയമാണ്. എന്തിനാണ് ഇത്രയധികം നിരൂപകര്‍ എന്ന് തോന്നിപ്പോകും. ഒരു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ജനറേഷന്‍ സിനിമകളെല്ലാം കോപ്പിയടി ആണെന്ന് ആരോപിക്കുന്നത് വിഡ്ഢികളാണ്. എന്ത് വ്യത്യസ്തത കണ്ടാലും ഇംഗ്ളീഷുകാരന്‍േറത് കോപ്പിയടിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. ആരോപണം ഉന്നയിക്കാനായി ഇല്ലാത്ത വിദേശ സിനിമയുടെ പേര് വരെയാണ് ഇപ്പോള്‍ ചിലര്‍ പറയുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ശൂന്യതയില്‍ നിന്ന് സിനിമ ഉണ്ടാകില്ല. എന്തെങ്കിലുമൊരു പ്രചോദനം ഉണ്ടായേ തീരൂ. അതൊരു വിദേശ സിനിമയില്‍ നിന്ന് ഉണ്ടാകുന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ല. ഒരേ വിഷയം പ്രമേയമാക്കി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സിനിമ ഇറങ്ങുന്നത് യാദൃശ്ചികമായും സംഭവിക്കാവുന്നതാണ്. ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഇല്ലാത്ത കാലമായതിനാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല. എനാല്‍ ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കുന്നത് നീതികരിക്കാനാകില്ലെന്നും ലാല്‍ജോസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :