മീരാ ജാസ്മിന്‍ മുങ്ങി, ‘ലിസമ്മയുടെ വീട്’ മുടങ്ങി!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് മീരാ ജാസ്മിന്‍. എന്നാല്‍ ഈ നടിക്ക് ഇപ്പോള്‍ മലയാളത്തിലോ തമിഴിലോ അവസരങ്ങളില്ല എന്നതാണ് സത്യം. മീരാ ജാസ്മിന്‍റെ തന്നെ കുഴപ്പം കൊണ്ടാണ് അവര്‍ക്ക് സിനിമകള്‍ ലഭിക്കാത്തതെന്നാണ് അണിയറ സംസാ‍രം.

വലിയ ഇടവേളയ്ക്ക് ശേഷം ഈയിടെ മീരാ ജാസ്മിന്‍ ‘ലിസമ്മയുടെ വീട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ലിസമ്മയുടെ വീട്. ബാബു ജനാര്‍ദ്ദനനാണ് സംവിധായകന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം മുടങ്ങിയിരിക്കുകയാണ്. മീരാ ജാസ്മിനാണ് ഈ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്ന് ഒരു ദിവസം പെട്ടെന്ന് മീരാ ജാസ്മിന്‍ വിദേശത്തേക്ക് പോകുകയായിരുന്നുവത്രേ. വിദേശത്തേക്ക് പോകുന്ന കാര്യം ലൊക്കേഷനില്‍ ആരോടും സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ചിത്രത്തിന്‍റെ ലൊക്കേഷനിലെത്താനോ സംവിധായകന്‍ ബാബു ജനാര്‍ദ്ദനനുമായി ബന്ധപ്പെടാനോ മീര തയ്യാറായില്ല.

ലിസമ്മയുടെ വീട് എന്ന സിനിമയുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മീരാ ജാസ്മിന് അതൃപ്തിയുണ്ടായിരുന്നത്രെ. ഓണം റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. മീര ഉള്‍പ്പെടുന്ന ഏതാനും സീനുകളും ചിത്രത്തിന്‍റെ ഡബ്ബിംഗും ഇനിയും ബാക്കിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :