'വെള്ളിമല’ കഴിഞ്ഞു, ലാല്‍ ജോസ് ശിഷ്യന്‍ ഇനി മോഹന്‍ലാലിനൊപ്പം!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ലാല്‍ ജോസിന്‍റെ ശിഷ്യന്‍‌മാര്‍ കൂട്ടത്തോടെ സ്വതന്ത്രരാകുകയാണ്. ലാല്‍ ജോസിന്‍റെ അസോസിയേറ്റ് ആയിരുന്ന അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ജവാന്‍ ഓഫ് വെള്ളിമല’ പ്രദര്‍ശനത്തിനെത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. മറ്റൊരു ലാല്‍ ജോസ് ശിഷ്യന്‍ കൂടി സ്വതന്ത്ര സംവിധായകനാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ലാല്‍ജോസിന്‍റെ സഹസംവിധായകനായ സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന ‘റെഡ് വൈന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. യംഗ് സൂപ്പര്‍സ്റ്റാറുകളായ ഫഹദ്ഫാസിലും ആസിഫ് അലിയും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നുണ്ട്. ഇവര്‍ മൂവരും ഒരുമിക്കുന്ന ആദ്യ ചിത്രമായിരിക്കും റെഡ് വൈന്‍.

നവാഗതനായ മാമന്‍ കെ രാജന്‍ തിരക്കഥയെഴുതുന്ന റെഡ്‌വൈന്‍ ഗൗരി മീനാക്ഷി പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റേതാണ് വരികള്‍.

ഡിസംബറില്‍ ചിത്രീകരണമാരംഭിക്കുന്ന റെഡ് വൈനിന്‍റെ ലൊക്കേഷന്‍ വയനാടും കോഴിക്കോടുമാണ്.

വാല്‍ക്കഷണം: മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ ലാല്‍ജോസിന്‍റെ സഹസംവിധായകനായിരുന്നു സലാം പാലപ്പെട്ടി. ഇതേ കാലയളവിലാണ് അനൂപ് കണ്ണനും ലാല്‍ ജോസിനൊപ്പം ഉണ്ടായിരുന്നത്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ‘ജവാന്‍ ഓഫ് വെള്ളിമല’യ്ക്ക് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :