‘തെളിവ് എവിടെ? ധൈര്യമുണ്ടെങ്കിൽ അത് പുറത്ത് വിട്’- ശ്രീ റെഡ്ഡിയെ വെല്ലുവിളിച്ച് വിശാൽ

വ്യാഴം, 14 ജൂണ്‍ 2018 (15:17 IST)

തെലുങ്ക് സിനിമാമേഖലയിലെ വിവാദത്തിലാക്കിയായിരുന്നു നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ. ഇതിലൂടെ പല പകൽ മാന്യന്മാരുടെയും യഥാർത്ഥ മുഖം ആരാധകർ അറിഞ്ഞു. ഇതിൽ ഏറ്റവും അധികം പഴികേട്ടത് നടൻ നാനിയാണ്. നാനിക്കെതിരെ രൂക്ഷമായ വിമശനമാണ് ശ്രീ റെഡ്ഡി ഉന്നയിച്ചത്. 
 
നാനിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നടനൊപ്പമുളള ഡേര്‍ട്ടി പിക്ചര്‍ പുറത്തുവിടുമെന്നും ശ്രീറെഡ്ഡി അറിയിച്ചിരുന്നു. താനും നാനിയുമായുളള ഡേര്‍ട്ടി പിക്ചര്‍ താമസിയാതെ പുറത്തുവരുമെന്നായിരുന്നു നടി വെളിപ്പെടുത്തിയിരുന്നത്.  
 
ഇപ്പോഴിതാ, ശ്രീറെഡ്ഡിയുടെ ഗുരുതരമായ ആരോപണങ്ങള്‍ക്കിടെ നാനിയെ പിന്തുണച്ച് തമിഴ് നടന്‍ വിശാല്‍ രംഗത്തെത്തിയിരിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാതെ ക്യത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടൂ എന്നാണ് ശ്രീറെഡ്ഡിയോട് വിശാല്‍ പറഞ്ഞിരിക്കുന്നത്. 
 
നാനിയെ തനിക്ക് നന്നായി അറിയാമെന്നും. അവന്‍ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നും വിശാല്‍ പറഞ്ഞു. "നാനിയുടെ പെരുമാറ്റ രീതിയും സ്വഭാവവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആരോപണങ്ങള്‍ ഉന്നയിച്ച് ആര്‍ക്കെതിരെയും രംഗത്തുവരാം. എന്നാല്‍ തെളിവുകള്‍ ഒന്നുമില്ലാതെ നടത്തുന്ന ഇത്തരം രീതികള്‍ ശരിയല്ല,വിശാല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എല്ലാവരോടും സംസാരിച്ചു, മഞ്ജുവിനെ ഒഴിവാക്കി മീനാക്ഷി?!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പിതാവ് മാധവൻ വാര്യർ ...

news

പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക - ദ നണ്‍

ഹൊറർ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ച് ‘ദ നണ്‍’ ...

news

നസ്രിയ വരുന്നു, ‘കൂടെ’ മനോഹരമായ ഒരു സിനിമയും; ടീസര്‍ ഇതാ...

അഞ്ജലി മേനോന്‍ തിരിച്ചുവരികയാണ്. നസ്രിയ തിരിച്ചുവരികയാണ്. ‘കൂടെ’ എന്ന സിനിമയുടെ ഏറ്റവും ...

news

എന്തൊരു ഗ്ലാമറാ മമ്മൂക്കാ... - മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന്റെ കാരണം?

പ്രായം എന്തിനെങ്കിലും തടസമാണോയെന്ന് ചോദിച്ചാൽ അല്ലെന്നാകും ഉത്തരം. പ്രായത്തേയും ...

Widgets Magazine