നസ്രിയ വരുന്നു, ‘കൂടെ’ മനോഹരമായ ഒരു സിനിമയും; ടീസര്‍ ഇതാ...

ബുധന്‍, 13 ജൂണ്‍ 2018 (21:50 IST)

നസ്രിയ, കൂടെ, അഞ്ജലി മേനോന്‍, പൃഥ്വിരാജ്, പാര്‍വതി, Nazria, Koode, Anjali Menon, Prithviraj, Parvathy

അഞ്ജലി മേനോന്‍ തിരിച്ചുവരികയാണ്. തിരിച്ചുവരികയാണ്. ‘കൂടെ’ എന്ന സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ് ഈ രണ്ട് കാര്യങ്ങള്‍. അതിനപ്പുറം ‘കൂടെ’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. നന്‍‌മയുള്ള ഒരു സിനിമയാണ്. മറാത്തിയില്‍ ഏറെ പേരുനേടിയ ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ്.
 
പൃഥ്വിരാജും പാര്‍വതിയും കൂടി ചേരുമ്പോള്‍ ഈ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയരുന്നു. റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് രഘു ദീക്ഷിതാണ്. ഈ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
ബാംഗ്ലൂര്‍ ഡെയ്സിന്‍റെ മഹാവിജയത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘കൂടെ’യുമായി അഞ്ജലി മേനോന്‍ എത്തുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ കൂടെയ്ക്ക് കഴിയുമെന്ന് തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
ബന്ധങ്ങളെക്കുറിച്ചുള്ള സിനിമയാണ് ‘കൂടെ’. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ ഈ സിനിമയില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
രഘു ദീക്ഷിതിന് പുറമേ എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും ചിത്രത്തിലുണ്ട്. ലിറ്റില്‍ സ്വയമ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് എം രഞ്ജിത്താണ്. ജൂലൈ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്തൊരു ഗ്ലാമറാ മമ്മൂക്കാ... - മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന്റെ കാരണം?

പ്രായം എന്തിനെങ്കിലും തടസമാണോയെന്ന് ചോദിച്ചാൽ അല്ലെന്നാകും ഉത്തരം. പ്രായത്തേയും ...

news

അഞ്ജലി മേനോൻ ചിത്രം ‘കൂടെ’- പാർവതിയും നസ്രിയയും വീണ്ടുമൊരുമിച്ച്

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ...

news

നീരജ് മാധവ് ബോളിവുഡിലേക്ക്?!

മലയാളത്തിലെ യുവതാരങ്ങളിലൊരാളാണ് നീരജ് മാധവ്. നീര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന ...

news

മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു! - വൈറലാകുന്ന വീഡിയോ

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്. ഇത്തവണത്തെ വനിത കവർ ...

Widgets Magazine