പലരുടേയും കാലുപിടിച്ചാണ് തിയേറ്റര്‍ കിട്ടിയത്, അവരെല്ലാം എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു; വിജയ് ബാബു പറയുന്നു

ശനി, 6 ജനുവരി 2018 (15:32 IST)

Vijay Babu , Jayasurya , Aadu 2 , Cinema , വിജയ് ബാബു , ആട് 2 , ജയസൂര്യ , സിനിമ

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും എട്ട് നിലയില്‍ പൊട്ടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ആട് 2. ഇത്തരമൊരു ചിത്രം വീണ്ടും നിര്‍മ്മിക്കാനുണ്ടായ കാരണത്തെ കുറിച്ച് വിജയ് ബാബു തന്നെ പറയുന്നു. 
 
റിലീസ് ചെയ്യുന്ന ദിവസത്തിന് തൊട്ടുമുന്‍പ് വരെ ആ പടം വിജയിക്കുമെന്ന് ആ ടീമിനല്ലാതെ ആര്‍ക്കും വിശ്വാസമില്ലായിരുന്നു എന്നാണ് വിജയ് പറയുന്നത്. തിയേറ്ററുകള്‍ കിട്ടാന്‍ ഒരുപാടു ബുദ്ധിമുട്ടി. വലിയ പടങ്ങള്‍ റിലീസ് ചെയ്യുന്ന സമയത്താണോ ഇതുപോലുള്ള സിനിമകളുമായി വരുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. 
 
അവരുടെയെല്ലാം കാലു പിടിച്ചു ചോദിച്ചാണ് രണ്ട് ഷോ എങ്കിലും ഒപ്പിച്ചത്. 100 തിയേറ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും വലിയ തിയേറ്ററുകളില്‍ ഒരു ഷോ രണ്ട് ഷോ മാത്രമാണ് ഓടിച്ചത്.ആ സിനിമയില്‍ ആര്‍ക്കും വിശ്വാസം ഉണ്ടായില്ല. നിങ്ങള്‍ വിളിച്ചത് കൊണ്ട് ചുമ്മാ ഒരു ഷോ തന്നന്നു എന്നായിരുന്നു പലരും പറഞ്ഞതെന്നും ബാബു പറയുന്നു.
 
പിന്നീട് അതേ തിയേറ്റര്‍ ഉടമകള്‍ രാത്രി 12 മണിക്കും 2 മണിക്കും സെക്കന്റ് ഷോ വച്ചിട്ടും ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ തന്നെ വിളിച്ചു. അപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു ഷോയ്ക്ക് വേണ്ടി കാലുപിടിച്ച തിയേറ്റര്‍ ഉടമകള്‍ നാല് ഷോ കളിക്കാന്‍ പടം തരുമോ എന്ന് ചോദിച്ചു. 
 
തുടര്‍ന്ന് 153 തിയേറ്ററുകളില്‍ 4 ഷോ വച്ചാണ് ആദ്യ ആഴ്ചയില്‍ കളിച്ചത്. ഈ വിജയിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും തനിക്ക് വട്ടാണെന്നുമാണ് അവര്‍ വിചാരിച്ചതെന്നും നിര്‍മ്മാതാവ് പറയുന്നു. മാസ്റ്റര്‍പീസ് അടക്കമുള്ള വന്‍ ചിത്രങ്ങള്‍ക്കൊപ്പം ആട് 2 റിലീസ് ചെയ്തത് മണ്ടത്തരമായെന്നും ചിലര്‍ പറഞ്ഞു. 
 
പക്ഷെ അത് ശരിയായ തീരുമാനമായിരുന്നു. ഫെസ്റ്റിവല്‍ മൂഡില്‍ ആളുകള്‍ ചിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ക്രിസ്മസിന് റിലീസ് ചെയ്തത്. ആട് ഒന്ന് ഒരു പരീക്ഷണമായിരുന്നു. അത് പരാജയപ്പെട്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രൊഡക്ഷന്‍ വഴി ലാഭമുണ്ടാക്കിയ പടം തന്നെയാണ് അതെന്നും വിജയ് ബാബു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഉണ്ണി മുകുന്ദനും ജയിലിലേക്ക് ? പീഡനക്കേസിൽ നടന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയില്‍

പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ...

news

അര്‍ജ്ജുന്‍ റെഡ്ഡിയിലെ ലിപ്ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. ...

news

തെലുങ്ക് നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്!

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ...

news

മഹേഷ് ഭാവന; ഫഹദിനേക്കാൾ മികച്ചത് ഉദയനിധി: പ്രിയദർശൻ പറയുന്നു

ഫഹദ് ഫാസിൽ എന്ന നടൻ അനശ്വരമാക്കിയ കഥാപാത്രമാണ് മഹേഷ് ഭാവന. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ...

Widgets Magazine