ആട് 2വിന്റെ ഷൂട്ടിംഗിനിടെ വിനായകന് സംഭവിച്ച അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബുധന്‍, 3 ജനുവരി 2018 (14:36 IST)

Vinayakan , Vijay babu , movie news, aadu 2, jayasurya, review, malayalam film, malayalam cinema, midhun manuel thomas, മലയാളം സിനിമ, ജയസൂര്യ, ഫോട്ടോ, ഫേസ്ബുക്ക്, ആട് ഒരു ഭീകര ജീവിയാണ്, ആട് 2 , വിനായകന്‍

നായകനായ എന്ന ചിത്രം തിയ്യറ്ററുകളില്‍ വലിയ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ഈ ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യയോടൊപ്പം തന്നെ ചിരിയുടെ അമിട്ടുമായി ധര്‍മജനും സൈജു കുറുപ്പും ‘ഡ്യൂഡ്’ എന്ന കഥാപാത്രമായി വിനായകനുമെല്ലാം ചിത്രത്തിലുണ്ട് 
 
ചിത്രത്തില്‍ വലിയ കയ്യടി നേടിയ ഒരു രംഗമായിരുന്നു വിനായകന്റെ ‘ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്’ സീന്‍. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വിനായകന് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ ആ അപകടത്തിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 
ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് ഒരു അഭിമുഖത്തില്‍ ഈ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വിനായകന്‍ പുറകിലോട്ട് ബോബെറിയുന്ന രംഗമായിരുന്നു അത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ ആ ബോംബ് പൊട്ടിത്തെറിച്ചെന്നും വിജയ് പറയുന്നു. 
 
തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. അയാളുടെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടുമൂന്നു പേര്‍ തീര്‍ന്നെന്നാണ് എല്ലാവരും കരുതിയത്. നാട്ടുകാരെല്ലാം അവിടെ കൂടി നില്‍ക്കുകയായിരുന്നെന്നും സെറ്റില്‍ അപകടമുണ്ടാവുന്നതാണ് നിര്‍മ്മാതാവെന്ന നിലയില്‍ ഏറ്റവും വലിയ പേടിയെന്നും വിജയ് ബാബു പറഞ്ഞു.
 
വീഡിയോ കാണാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ടൈറ്റാനിക് മലയാളത്തില്‍ ! നിവിന്‍ പോളി നായകന്‍ !

നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ ശിവയാണ്. ...

news

പുലിവേട്ടക്കാരനായി ചാക്കോച്ചൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

ഓർഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ...

news

ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!

പ്രതിഭകള്‍ക്ക് ഭാഷയില്ല. ഏത് ഭാഷയിലും അവര്‍ വിസ്മയം സൃഷ്ടിക്കും. നമ്മുടെ പ്രിയദര്‍ശനൊക്കെ ...

news

നമ്മള്‍ അനുവദിക്കാതെ ആരും തൊടാന്‍ വരില്ല, സിനിമയില്‍നിന്ന് ഇതുവരെ ദുരനുഭവമുണ്ടായിട്ടില്ല; തുറന്നു പറച്ചിലുകളുമായി നടി

നമ്മളുടെ സമ്മതമില്ലാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് തന്റെ ...

Widgets Magazine