നിങ്ങളെ പിന്നെ പൂവിട്ട് പൂജിക്കണോ? - അജുവിനോട് ഷാജി പാപ്പന്റെ ആരാധകൻ ചോദിച്ച മറുപടി വൈറലാകുന്നു

ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:49 IST)

മലയാള സിനിമയിൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും അജു വർഗീസ് ഉണ്ടാകും. ഈ വർഷം 30 ലധികം സിനിമകളിലാണ് അജു അഭിനയിച്ചത്. ഒപ്പം, ഇറങ്ങുന്ന ഓരോ സിനിമയ്ക്കും അജു പ്രോമോഷനും നൽകാറുണ്ട്. ഇതുപോലെ പ്രമോട്ട് ചെയ്യാന്‍ അജുവിട്ട പോസ്റ്റിന് കീഴില്‍ മമ്മൂട്ടി ആരാധകര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. 
 
ഫെസ്റ്റിവല്‍ വിന്നര്‍ എന്ന് ആടിനെ വിമര്‍ശിച്ചതാണ് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടി ചിതത്രമായ മാസ്റ്റര്‍പീസിനെ പ്രമോട്ട് ചെയ്യാതെ ആട് 2 പ്രമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. മാസ്റ്റർപീസിൽ അജു വർഗീസ് ഇല്ല, അതുകൊണ്ട് അത് പ്രോമോട്ട് ചെയ്യേണ്ട ആവശ്യമില്ല എന്നാണ് അജുവിന്റെ ആരാധകർ പറയുന്നത്.
 
അജുവിന്റെ പോസ്റ്റിനു കീഴെ എല്ലാവരും സീരിയസായി കമന്റിടുമ്പോൾ ഒരാൾ മാത്രം ഇട്ട കമന്റ് വേറിട്ട് നിന്നു. 'എന്റെ ഷാജിയേട്ടന്റെ ഓളേം അടിച്ചോണ്ട് പോയ നിങ്ങളെ പിന്നെ പൂവിട്ടു പൂജിക്കണോ'? എന്നാണ് ഉമേഷ് കുമാർ എന്ന വ്യക്തി ഇട്ട കമന്റ്. കമന്റെന്തായാലും ഇതിനോടകം വൈറലായിരിക്കുകയാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘നയന്‍‌താര’യെ പ്രണയിച്ച കുപ്രസിദ്ധ റൌഡി വലയിലായി!

സിനിമാക്കഥയെ വെല്ലുന്ന കഥയാണ്. ബീഹാറിലെ ഒരു കുപ്രസിദ്ധ റൌഡിയെ സ്മാര്‍ട്ടായ ഒരു പൊലീസ് ...

news

പാപ്പൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി പെൺകുട്ടിക‌ളും! തിയേറ്റർ പൂരപ്പറമ്പാക്കി പാപ്പന്റെ പിള്ളേര്!

ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും ...

news

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 റിലീസ് ആയി രണ്ടാം ദിനം തന്നെ സിനിമയുടെ പ്രധാനപ്പെട്ട ...

news

2017ലെ ടോപ്പ് 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രവും

2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഒരേയൊരു ചിത്രം. മെഗാസ്റ്റാർ ...