മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ; ഉദയ്കൃഷ്ണ റെഡിയാണ്, പക്ഷേ...

തിങ്കള്‍, 5 മാര്‍ച്ച് 2018 (14:30 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ, ഷാജി കൈലാസ്, ജോഷി, Mammootty, Mohanlal, Udaykrishna, Joshiy, Shaji Kailas

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ ഏത് സംവിധായകന് കഴിയും? ഷാജി കൈലാസ് അങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചെങ്കിലും അതില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെ ഒരു പ്രൊജക്ട് തിരക്കഥാകൃത്ത് സംവിധാനം ചെയ്താലോ?
 
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ ഉദയ്കൃഷ്ണ ആലോചിച്ചിരുന്നു. മാഗസിനുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇതുസംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ട് നിശ്ചലാവസ്ഥയിലാണ്.
 
“മമ്മൂക്ക നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്” - കുറച്ചുനാള്‍ മുമ്പ് വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കിയിരുന്നു. 
 
പിന്നെ എന്താണ് സംഭവിച്ചത്? ആ തിരക്കഥ എവിടെയാണ്? അതിനും ഉദയ്കൃഷ്ണ മറുപടി നല്‍കുന്നു. 
 
“അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു” - എങ്കില്‍ പിന്നെ എന്താണ് തടസം? അത്രയും വലിയ ഒരു പ്രൊജക്ട് എന്തിന് വച്ചുതാമസിപ്പിക്കണം? ഉദയ്കൃഷ്ണയില്‍നിന്നുതന്നെ കേള്‍ക്കാം: 
 
“പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുന്നു” - ഉദയ്കൃഷ്ണ വ്യക്തമാക്കി. 
 
മറ്റൊരു പുലിമുരുകനാകാന്‍ സാധ്യതയുള്ള ഒരു പ്രൊജക്ടാണ് അണിയറയില്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. ആ തിരക്കഥയ്ക്ക് എന്നെങ്കിലും മോചനമുണ്ടാകുമോ? അത് സ്ക്രീനില്‍ വെള്ളിടി തീര്‍ക്കുമോ? 
 
“ഞാന്‍ ആ പ്രൊജക്ടിനേക്കുറിച്ച് നന്നായി പ്രിപ്പയേര്‍ഡ് ആണ്. ആദ്യം മുതല്‍ അവസാനം വരെ എന്‍റെ മനസില്‍ സംഗതി കിടപ്പുണ്ട്” - ഉദയ്കൃഷ്ണയുടെ മറുപടിയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സണ്ണി ലിയോൺ ഇനി ഇരട്ടക്കുട്ടികളുടെ അമ്മ!

ബോളിവുഡ് നടി സണ്ണി ലിയോൺ രണ്ട് കുട്ടികളെ കൂടി ദത്തെടുത്തു. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ...

news

മമ്മൂട്ടി ഇല്ലെങ്കിൽ ഈ സിനിമ ഇല്ല: സംവിധായകൻ പറയുന്നു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നുവെന്ന് ...

news

മലയാളസിനിമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത് എത്ര സിനിമാക്കാർ അറിഞ്ഞു? - ആഞ്ഞടിച്ച് വിനായകൻ

ഫെബ്രുവരി 27ന് മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. ...

news

ഓസ്കാർ പ്രഖ്യാപനം ആരംഭിച്ചു; ആലിസണ്‍ ജാനി സഹനടി, സാം റോക്ക്‌വെല്‍ സഹനടന്‍

ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ ...

Widgets Magazine